പുൽപള്ളി ∙ പാൽ ഉൽപാദന ചെലവ് അനുദിനം വർധിക്കുന്നതും കടുത്ത ചൂടിൽ പാൽ ഉൽപാദനം കുറഞ്ഞതും ക്ഷീരമേഖലയ്ക്ക് തിരിച്ചടി. കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ എല്ലാ സംഘങ്ങളിലും പാൽ അളവ് കുറ‍ഞ്ഞു. വേനൽ കടുത്തതും ആവശ്യത്തിന് പച്ചപ്പുല്ലും ശുദ്ധജലവുമില്ലാത്തതും കർഷകരെ വലയ്ക്കുന്നു. കർണാടകയിൽ നിന്നെത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ പാൽ ഉൽപാദന ചെലവ് അനുദിനം വർധിക്കുന്നതും കടുത്ത ചൂടിൽ പാൽ ഉൽപാദനം കുറഞ്ഞതും ക്ഷീരമേഖലയ്ക്ക് തിരിച്ചടി. കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ എല്ലാ സംഘങ്ങളിലും പാൽ അളവ് കുറ‍ഞ്ഞു. വേനൽ കടുത്തതും ആവശ്യത്തിന് പച്ചപ്പുല്ലും ശുദ്ധജലവുമില്ലാത്തതും കർഷകരെ വലയ്ക്കുന്നു. കർണാടകയിൽ നിന്നെത്തിക്കുന്ന ചോളത്തണ്ടാണ് ഏക ആശ്രയം. 10 കെട്ട് ചോളത്തണ്ട് വാങ്ങിവച്ചാൽ രണ്ടാംദിവസം വാടിക്കരിയും.

കർഷകരുടെ പക്കലുണ്ടായിരുന്ന വൈക്കോൽ ശേഖരം തീർന്നു. വേനല്‍ച്ചൂടില്‍ കൃഷിയിടങ്ങളിലെ പുല്‍നാമ്പുകളെല്ലാം കരിഞ്ഞുണങ്ങി. പാതയോരങ്ങളും വരണ്ടുണങ്ങി. പച്ചപ്പുല്ല് കൊടുത്തില്ലെങ്കില്‍ പാൽ ഉൽപാദനം ഇനിയും കുറയും. പിണ്ണാക്ക്, കാലിത്തീറ്റ, ചോളപ്പൊടി എന്നിവയുടെ വില ദിനംപ്രതി ഉയരുന്നതും കർഷകരെ വലയ്ക്കുന്നു. ഇതിനനുസരിച്ചു പാൽവില വർധിക്കുന്നില്ലെന്നു കർഷകർ പരാതിപ്പെടുന്നു. ലീറ്ററിന് ശരാശരി 39 രൂപ മാത്രമാണു കർഷകർക്ക് ലഭിക്കുന്നത്. വരവും ചെലവും ഒത്തുപോകാത്ത അവസ്ഥ. പശുക്കള്‍ക്കുള്ള മരുന്നുകള്‍ക്കും വില ഉയർന്നു.

ADVERTISEMENT

മെച്ചപ്പെട്ട ചികിത്സാ സംവിധാനവും കുറവ്. കഷ്ടപ്പാടിനു തക്ക പ്രതിഫലം ലഭിക്കാത്തതിനാൽ ചെറുകിട കർഷകരിൽ പലരും പശുക്കളെ വിൽക്കുകയാണ്. ഈ സമയം പശുക്കൾക്ക് ന്യായവില ലഭിക്കാത്തതും തിരിച്ചടിയാണ്. കര്‍ഷകര്‍ക്ക് ക്ഷീരമേഖലയില്‍ പിടിച്ചുനില്‍ക്കാനുള്ള സഹായം ഉടനടി വേണമെന്ന് ക്ഷീരസംഘങ്ങളും ആവശ്യപ്പെടുന്നുണ്ട്. മില്‍മയും സര്‍ക്കാരും ഇക്കാര്യത്തില്‍ ഇടപെടണം. ക്ഷീരമേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാവശ്യപ്പെട്ട് ജില്ലയിലെ ക്ഷീരസംഘം ഭാരവാഹികള്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരുടെ ഭീമഹര്‍ജി സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചു.