എൻ ഉൗര്' ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്നു കൊടുക്കും
കൽപറ്റ ∙ നന്മ കലർന്ന ആദിവാസി സംസ്കൃതിയുടെ നേർക്കാഴ്ചകളുമായി പൂക്കോട്ടെ 'എൻ ഉൗര്' ഗോത്ര പൈതൃക ഗ്രാമം നാളെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ആദിവാസി തനതു ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന കഫ്റ്റീരിയ, ആദിവാസി ഉൽപന്നങ്ങൾ വിൽക്കാൻ സ്‌ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടൻ ടൂറിസത്തിനു
കൽപറ്റ ∙ നന്മ കലർന്ന ആദിവാസി സംസ്കൃതിയുടെ നേർക്കാഴ്ചകളുമായി പൂക്കോട്ടെ 'എൻ ഉൗര്' ഗോത്ര പൈതൃക ഗ്രാമം നാളെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ആദിവാസി തനതു ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന കഫ്റ്റീരിയ, ആദിവാസി ഉൽപന്നങ്ങൾ വിൽക്കാൻ സ്‌ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടൻ ടൂറിസത്തിനു
കൽപറ്റ ∙ നന്മ കലർന്ന ആദിവാസി സംസ്കൃതിയുടെ നേർക്കാഴ്ചകളുമായി പൂക്കോട്ടെ 'എൻ ഉൗര്' ഗോത്ര പൈതൃക ഗ്രാമം നാളെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ആദിവാസി തനതു ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന കഫ്റ്റീരിയ, ആദിവാസി ഉൽപന്നങ്ങൾ വിൽക്കാൻ സ്‌ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടൻ ടൂറിസത്തിനു
കൽപറ്റ ∙ നന്മ കലർന്ന ആദിവാസി സംസ്കൃതിയുടെ നേർക്കാഴ്ചകളുമായി പൂക്കോട്ടെ 'എൻ ഉൗര്' ഗോത്ര പൈതൃക ഗ്രാമം നാളെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ആദിവാസി തനതു ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന കഫ്റ്റീരിയ, ആദിവാസി ഉൽപന്നങ്ങൾ വിൽക്കാൻ സ്‌ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടൻ ടൂറിസത്തിനു മുഖശ്രീയായി ഗ്രാമം ഒരുങ്ങിയത്. മാനന്തവാടി ടീ പ്ലാന്റേഷൻ കോർപറേഷന്റെ (പ്രിയദർശിനി) കീഴിൽ പൂക്കോടുള്ള 25 ഏക്കർ സ്‌ഥലത്താണ് ഗോത്ര പൈതൃക ഗ്രാമം.
ഗോത്ര വിഭാഗക്കാരുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയുകയും അറിയാത്തവർക്കു പറഞ്ഞും കാണിച്ചും കൊടുക്കുകയാണ് ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സബ് കലക്ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ ആർ. ശ്രീലക്ഷ്മി, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് എന്നിവർ അറിയിച്ചു. ആദ്യത്തെ രണ്ടാഴ്ച പ്രവേശനം സൗജന്യമാണ്. നാളെ രാവിലെ 11.30ന് മന്ത്രി കെ. രാധാകൃഷ്ണൻ എൻ ഊര് പദ്ധതി നാടിന് സമർപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി 2–ാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. രാഹുൽഗാന്ധി എംപി മുഖ്യപ്രഭാഷണം നടത്തും.
മഴക്കാല ഗോത്ര പാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യ കലാമേള 'മഴക്കാഴ്ച' എന്ന പേരിൽ നാളെയും മറ്റന്നാളും ഇതോടൊപ്പം നടക്കും. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബൽ കഫ്റ്റീരിയ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗോത്ര കലാരൂപ പ്രദർശനം, മഴക്കാല ഗോത്ര പുരാതന കാർഷിക വിള, ഉപകരണ പ്രദർശനം, മഴക്കാല ഗോത്ര മരുന്നുകൾ, ഗോത്ര തനത് ആവിക്കുളി, പിആർഡിയുടെ ഗോത്ര ഫൊട്ടോഗ്രഫി പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
കാഴ്ചകൾ ഒട്ടേറെ
ട്രൈബൽ മാർക്കറ്റ്, ഗോത്ര ഭക്ഷണശാല, ഫെസിലിറ്റേഷൻ സെന്റർ, ഗോത്ര കുടിലുകൾ, ആർട് മ്യൂസിയം, ആംഫി തിയറ്റർ, കലാകേന്ദ്രങ്ങൾ, ആദിവാസി കരകൗശല ഉൽപന്നങ്ങൾ, വന ഉൽപന്നങ്ങൾ, മുള കരകൗശല വസ്‌തുക്കൾ, പച്ച മരുന്നുകൾ, ആദിവാസി പരമ്പരാഗത ആയുധങ്ങൾ, സംഗീതോപകരണങ്ങൾ, കളിമണ്ണു കൊണ്ടുള്ള കരകൗശല ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്‌റ്റാളുകൾ, കുട്ടികൾക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങൾ ഉൾപ്പെടെയുള്ള പാർക്ക്, വെയർ ഹൗസ് തുടങ്ങിയവയാണു ഗ്രാമത്തിലുള്ളത്. ഗ്രാമം വരുന്നതോടെ ആദിവാസി ഉൽപന്നങ്ങൾക്ക് സ്‌ഥിരം വിപണിയും കലാകാരന്മാർക്ക് വരുമാനവും ലഭിക്കും.
2 പ്രീമിയം കഫ്റ്റീരിയകളാണ് ഒരുക്കിയിട്ടുള്ളത്. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങൾക്കൊപ്പം ഇവിടെ സന്ദർശകർക്ക് പരിചയപ്പെടാം. ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാൾ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാർക്ക് കലകൾ ആവിഷ്‌ക്കരിക്കുന്നതിന് കരകൗശല ഉൽപന്നങ്ങളും പരമ്പരാഗത ഉൽപന്നങ്ങളും നിർമിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്. എൻ ഊര് എന്ന ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ഓപ്പൺ എയർ തിയറ്ററിൽ എല്ലാ ദിവസവും സന്ദർശകർക്കായി ഗോത്രകലാവതരണം നടക്കും.
പദ്ധതിക്കു പിന്നിൽ
മുൻ സബ് കലക്ടർ ആയിരുന്ന എൻ. പ്രശാന്താണ് പദ്ധതി വിഭാവനം ചെയ്തത്. അന്നത്തെ സർക്കാർ 3 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതി പിന്നീട് ചുവപ്പുനാടയിൽ കുരുങ്ങി. പദ്ധതി വീണ്ടും സജീവമാക്കിയത് പിന്നീടെത്തിയ സബ് കലക്ടർ എസ്. ഹരികിഷോർ, ശ്രീറാം സാംബശിവറാവു, എൻ.എസ്.കെ. ഉമേഷ്, നിലവിലെ സബ് കലക്ടർ ആർ. ശ്രീലക്ഷ്മി എന്നിവരുടെ കൃത്യമായ ഇടപെടലുകളാണ്. എൻ ഉൗര് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സബ് കലക്ടറാണ് സൊസൈറ്റിയുടെ അധ്യക്ഷൻ. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ 13 ഉൗരുമൂപ്പന്മാർ അംഗങ്ങളാണ്. പി.എസ്. ശ്യാംപ്രസാദാണ് സൊസൈറ്റിയുടെ സിഇഒ ഇൻ ചാർജ്. പൂർണമായും ഗോത്രവിഭാഗക്കാർ നിയന്ത്രിക്കുന്ന പദ്ധതിയാണിത്.
പ്രതീക്ഷ വാനോളം
വയനാട്ടിലെ ടൂറിസം മേഖല വളരുമ്പോഴും കൃത്യമായ ദിശാബോധമില്ലെന്നതും ജില്ലയിലെ ജനസംഖ്യയിൽ മുഖ്യപങ്കുവഹിക്കുന്ന ആദിവാസികൾക്ക് ടൂറിസം വഴി കാര്യമായ വരുമാനമോ നേട്ടമോ ലഭിക്കുന്നില്ലെന്നുമുള്ള പ്രശ്‌നം പരിഹരിക്കാൻ ഗ്രാമത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യസംസ്‌കരണം, പരമ്പരാഗത അറിവുകൾ സംരക്ഷിക്കൽ, ജൈവക്കൃഷി തുടങ്ങിയ മേഖലയിലും കുതിപ്പുണ്ടാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലാ കവാടമായ ലക്കിടിയുടെ മുഖഛായ തന്നെ മാറും. വയനാട്ടിലെ പ്രമുഖ ടൂറിസം സെന്ററുകളുമായുള്ള സാമീപ്യത്തിനു പുറമെ വെറ്ററിനറി സർവകലാശാലയുടെ സാമീപ്യവും പദ്ധതിക്കു ഗുണം ചെയ്യും. രാജ്യത്തും വിദേശത്തുമുള്ള പ്രമുഖ ടൂർ ഓപറേറ്റർമാരുമായും റിസോർട്ടുകളുമായും ബന്ധപ്പെടുത്തി വയനാട്ടിലെത്തുന്ന മുഴുവൻ സഞ്ചാരികളെയും ഇങ്ങോട്ടേക്ക് ആകർഷിക്കാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.