കൽപറ്റ ∙ കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്തു നഷ്ടത്തിലായ കർഷകർക്കായി പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു. കേരളത്തിൽ കൃഷി ഭൂമി കിട്ടാനില്ലാത്തതും തൊഴിലാളിക്ഷാമവും വർധിച്ച കൃഷിച്ചെലവുമാണു മലയാളി കർഷകരെ കർ‌ണാടകയിൽ എത്തിച്ചത്. മൈസൂരു, നഞ്ചൻകോട്, ഹസൻ, ശിവമൊഗ്ഗ, കുടക്, ചാമരാജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്തു നഷ്ടത്തിലായ കർഷകർക്കായി പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു. കേരളത്തിൽ കൃഷി ഭൂമി കിട്ടാനില്ലാത്തതും തൊഴിലാളിക്ഷാമവും വർധിച്ച കൃഷിച്ചെലവുമാണു മലയാളി കർഷകരെ കർ‌ണാടകയിൽ എത്തിച്ചത്. മൈസൂരു, നഞ്ചൻകോട്, ഹസൻ, ശിവമൊഗ്ഗ, കുടക്, ചാമരാജ് നഗർ, ഹുബ്ലി തുടങ്ങിയ പ്രദേശങ്ങളിലാണു മലയാളി കർഷകർ ഏറെയും.

ആദ്യകാലത്ത് നല്ല വില കിട്ടിയിരുന്നെങ്കിലും കഴിഞ്ഞ നാലു വർഷമായി ഉൽപാദനവും ചെലവും കൂടിയതോടെ ഇഞ്ചി വില താഴേക്കു പോയി. ഇപ്പോൾ ഇഞ്ചിക്കർഷകർ കടക്കെണിയിലാണ്. ചിലർ ആത്മഹത്യ ഒഴിവാക്കാനായി ഛത്തീസ്ഗഡിലേക്കും ഒഡീഷയിലേക്കും പോയി കൃഷി ചെയ്യുന്നു. ഉറ്റബന്ധുവിന്റെ മരണാനന്തര ചടങ്ങിനു പോലും വീട്ടിലെത്താനാകാതെ കർഷകർ വിഷമവൃത്തത്തിലാണെന്നു ഛത്തീസ്ഗഡിൽ ഇഞ്ചിക്കൃഷി നടത്തുന്ന ബത്തേരി സ്വദേശി ശീമായി പറയുന്നു. കൂലി കുറവാണെന്നതാണ് ഛത്തീസ്ഗഡിലെ ഇഞ്ചിക്കൃഷി കൊണ്ടുള്ള നേട്ടം. കൃഷിച്ചെലവ് കർണാടകയുടെ നേർപകുതി. കർണാടകയിൽ കൃഷി ചെയ്തു ലക്ഷങ്ങൾ നഷ്ടം വന്നപ്പോഴാണ് ഛത്തീസ്ഗഡിലെത്തിയത്. ഉൽപാദനച്ചെലവ് വച്ചുനോക്കുമ്പോൾ ഛത്തീസ്ഗ‍ഡിലെ കൃഷി നഷ്ടമല്ല. ഇനി എല്ലാം ഒന്നിൽനിന്നു തുടങ്ങണം- ശീമായി പറഞ്ഞു.

ADVERTISEMENT

കേരളത്തിൽനിന്നുള്ള കർഷകർ കർണാടകകയിലെ ഉൾഗ്രാമങ്ങളിൽ കോടിക്കണക്കിനു രൂപയാണു കൃഷിക്കായി ചെലവഴിച്ചത്. പ്രാദേശികമായി ഒട്ടേറെപ്പേർക്കു തൊഴിൽ നൽകാൻ മലയാളി കർഷകർക്കു കഴിഞ്ഞു. നേരത്തെ നെല്ലോ വളരെ തുച്ഛമായ തുകയോ കൂലിയായി നൽകിയിരുന്ന സ്ഥാനത്ത് അധ്വാനത്തിന് ആനുപാതികമായ വരുമാനം കർഷക തൊഴിലാളിക്കു ലഭിച്ചു തുടങ്ങിയത് മലയാളി കർഷകരുടെ വരവോടെയാണ്. എന്നാൽ, പാട്ടഭൂമിയിലാണു കൃഷിയെന്നതിനാൽ സർക്കാർ ആനുകൂല്യങ്ങൾ കിട്ടാതായി. ഇൻഷുറൻസ് പരിരക്ഷയുമില്ല. പ്രകൃതിക്ഷോഭത്തിനും മറ്റുമുള്ള നഷ്ടപരിഹാരം ഭൂവുടമയ്ക്കാണു ലഭിക്കുക. ഒരേക്കർ കരഭൂമിക്ക് 80,000 മുതൽ ഒന്നേകാൽ ലക്ഷം വരെയാണ് 18 മാസത്തേക്കുള്ള പാട്ടത്തുക. ജലസേചനസൗകര്യമുള്ള വയൽഭൂമിയാണെങ്കിൽ ഏക്കറിന് ഒന്നരലക്ഷം രൂപ വരെ നൽകേണ്ടിവരുന്നു.

ഉൽപാദനം കൂടിയതും രോഗബാധയും വിലക്കുറവുമെല്ലാമാണു കർണാടകയിലെ ഇഞ്ചിക്കർഷകരെ വൻ കടക്കാരാക്കിത്തീർത്തതെന്ന് യുണൈറ്റഡ് ഫാർമേഴ്സ് ആൻ‍ഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് കൺവീനർ എമിൽസൺ തോമസ് പറഞ്ഞു.കർണാടകയിൽ ഒരേക്കറിൽ ഇഞ്ചി കൃഷി ചെയ്യാൻ ആറരലക്ഷം രൂപ വരെയാണു ചെലവ്. മികച്ച ഉൽപാദനവും ചാക്കിനു കുറഞ്ഞത് 3000 രൂപയും ലഭിച്ചാലേ കൃഷി ലാഭകരമാകൂ. 

ADVERTISEMENT

ഇതരസംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന മലയാളികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേരളം തയാറാകണമെന്നു കർഷകസംഘടനകൾ ആവശ്യപ്പെടുന്നു.