ക്ഷീര കർഷകർക്കു സഹായമേകാൻ മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകൾ സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നാളെ നിർവഹിക്കും. പഞ്ചായത്തുകൾ നടപ്പാക്കുന്ന ഗോവർധിനി , എന്റെ പൈക്കിടാവ് പദ്ധതികൾ, വേനൽക്കാല കറവ സംരക്ഷണ പരിപാടി എന്നിവയ്ക്കും തുടക്കം കുറിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീര കർഷകർക്കു സഹായമേകാൻ മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകൾ സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടനം  മന്ത്രി എം.ബി.രാജേഷ് നാളെ നിർവഹിക്കും. പഞ്ചായത്തുകൾ നടപ്പാക്കുന്ന ഗോവർധിനി , എന്റെ പൈക്കിടാവ് പദ്ധതികൾ, വേനൽക്കാല കറവ സംരക്ഷണ പരിപാടി എന്നിവയ്ക്കും തുടക്കം കുറിക്കും. പ്രതിദിനം അരലക്ഷം ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദന കേന്ദ്രമാണ് പുൽപള്ളി. ഈ മേഖലയിൽ കൃത്യമായ ചികിത്സാ സൗകര്യമില്ലാത്തതിനാലാണ് ഇരു പഞ്ചായത്തുകളും ചേർന്നു വീടുകളിലെത്തി മൃഗചികിത്സ നൽകാനുള്ള സൗകര്യമൊരുക്കിയത്.

കന്നുകാലികളുടെ എണ്ണത്തിന് ആനുപാതികമായി ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഈ മേഖലയിലില്ല. പകൽ  മാത്രം പ്രവർത്തിക്കുന്ന വെറ്ററിനറി ആശുപത്രികൾ മാത്രമേ പുൽപള്ളി, പാടിച്ചിറ, ഇരുളം പ്രദേശങ്ങളിലുള്ളൂ. പുൽപള്ളി ആശുപത്രി 3 ഷിഫ്റ്റായി പ്രവർത്തിക്കും വിധത്തിൽ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി കർഷകർ ഉന്നയിക്കുന്നതാണ്. അത്യാധുനിക സൗകര്യങ്ങളുള്ള വെറ്ററിനറി പോളിക്ലീനിക് ആയി ഉയർത്തണമെന്നും പഞ്ചായത്തുകളും ആവശ്യപ്പെട്ട‌ിരുന്നു.

ADVERTISEMENT

20 ലക്ഷം രൂപ ചെലവിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി തയാറാക്കിയത്. നാളെ 1.30നു കബനി ഓ‍ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. 2000 ക്ഷീര കർഷകരെ പരിപാടിയിൽ പങ്കെടുപ്പിച്ച് മേഖല നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും സംഘാടക സമിതി തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ലില്ലി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷൻ എം.ടി.കരുണാകരൻ, സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്.പ്രേമൻ, വെറ്ററിനറി സർജൻ ഡോ.ലക്ഷ്മി അരവിന്ദ് എന്നിവർ പ്രസംഗിച്ചു