ചേകാടി വനപാത നിർമാണം സർക്കാർ ഏറ്റെടുക്കണം
പുൽപള്ളി ∙ യാത്രക്കാരുടെ നട്ടെല്ലു തകർക്കുന്ന ചേകാടി വനപാത നിർമാണം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നു. ബത്തേരി– പെരിക്കല്ലൂർ റോഡിൽ നിന്നാരംഭിച്ച് മാനന്തവാടി– ബാവലി റോഡിലെത്തുന്ന 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 5 കിലോമീറ്റർ വനമാണ്. പകലും ആനയിറങ്ങുന്ന വനപാതയാകെ തരിപ്പണമായി. പാളക്കൊല്ലി മുതൽ

പുൽപള്ളി ∙ യാത്രക്കാരുടെ നട്ടെല്ലു തകർക്കുന്ന ചേകാടി വനപാത നിർമാണം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നു. ബത്തേരി– പെരിക്കല്ലൂർ റോഡിൽ നിന്നാരംഭിച്ച് മാനന്തവാടി– ബാവലി റോഡിലെത്തുന്ന 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 5 കിലോമീറ്റർ വനമാണ്. പകലും ആനയിറങ്ങുന്ന വനപാതയാകെ തരിപ്പണമായി.
പാളക്കൊല്ലി മുതൽ ഉദയക്കര വരെ ഗ്രാമപ്രദേശങ്ങളാണ്. അവിടെയും വഴിയാകെ കുളമായി. വനംപിന്നിട്ട് വിലങ്ങാടിയിലെത്തിയാൽ അവിടം മുതൽ പന്നിക്കൽ വരെ ജനവാസ കേന്ദ്രമാണ്. 2 കിലോമീറ്റർ വരുന്ന ഈ ഭാഗം തകർന്നതിനു കണക്കില്ല. കഴിഞ്ഞ വർഷം പഞ്ചായത്ത് പണമനുവദിച്ച് ടെൻഡർ വച്ച പ്രവർത്തി കരാറുകാരൻ ഉഴപ്പി ഇല്ലാതാക്കി.ചേകാടി തോണിക്കടവിലാണ് സർക്കാർ നിർമിച്ച പാലം. നിർമാണം പൂർത്തിയാക്കി ഉപയോഗം തുടങ്ങിയിട്ട് 6 വർഷത്തോളമായി. എന്നാൽ ഔദ്യോഗികമായി പാലം തുറന്നുകൊടുത്തിട്ടില്ല.
മരാമത്ത് വകുപ്പാണ് കബനിക്കു കുറുകെ ചേകാടിയിൽ പാലം നിർമിച്ചത്. കേരള–കർണാടക സർക്കാരുകൾ സംയുക്തമായി വിഭാവനം ചെയ്ത ബൈരക്കുപ്പ പാലം നിർമാണം നടക്കാതായപ്പോൾ കേരള സർക്കാർ താൽപര്യമെടുത്തു നിർമിച്ച പാലമാണിത്. പുൽപള്ളി–തിരുനെല്ലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കടന്ന് ഒരുകിലോമീറ്റർ പിന്നിട്ടാൽ സംസ്ഥാനാതിർത്തിയായ ബാവലിയിലെത്താം. ദിവസവും അനേകം വാഹനങ്ങൾ ഇതുവഴി കർണാടകയിൽ പോയി വരുന്നു. ചേകാടിക്കാർ മാനന്തവാടി, കാട്ടിക്കുളം, തിരുനെല്ലി എന്നിവിടങ്ങളിൽ പോകുന്നതും ഇതുവഴി.യാത്രാ സൗകര്യമില്ലാത്തതിനാൽ ജനം വലയുകയാണ്.
ബത്തേരിയിൽ നിന്നു പുൽപള്ളി,ചേകാടി വഴി മാനന്തവാടിക്ക് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി തയാറാണ്. എന്നാൽ പാലം തുറന്നുകിട്ടാത്തതിനാൽ പെർമിറ്റ് ലഭിക്കുന്നില്ല.ഈ റോഡ് പൂർണമായി ഏറ്റെടുത്തു നിർമിക്കാനുള്ള സാമ്പത്തികസ്ഥിതി ത്രിതല പഞ്ചായത്തുകൾക്ക് ഇല്ലാത്തതിനാൽ സർക്കാർ ഏറ്റെടുത്ത് റീബിൾഡ് കേരള പദ്ധതിയിൽ പെടുത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കിഫ്ബി പോലുള്ള ഫണ്ടിൽ അപ്രധാനമായ പാതകൾ നിർമിക്കുമ്പോഴും ഇവിടെ സംസ്ഥാനാന്തര പാത നിർമാണത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. വടാനക്കവല മുതൽ ബാവലി വരെയുള്ള ഭാഗം മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമിക്കണമെന്ന ആവശ്യം ത്രിതല പഞ്ചായത്തുകളും ഉന്നയിക്കുന്നുണ്ട്.
ടെൻഡർ നാളെ
ചേകാടി റോഡ് നവീകരണത്തിന് പഞ്ചായത്തും ജില്ലാ പഞ്ചായത്തും അനുവദിച്ച പ്രവർത്തികളുടെ ടെൻഡർ നാളെ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ അറിയിച്ചു. പഞ്ചായത്ത് 40 ലക്ഷവും ജില്ലാ പഞ്ചായത്ത് 30 ലക്ഷവുമാണ് നിർമാണത്തിന് അനുവദിച്ചത്. ഉദയക്കര മുതൽ തോണിക്കടവ് വരെയുള്ള പാത നവീകരണമാണ് ഉദ്ദേശിക്കുന്നത്. ചേകാടി ഗ്രാമത്തിലൂടെയുള്ള വിലങ്ങാടി– പന്നിക്കൽ റോഡും ഗതാഗതയോഗ്യമാക്കുന്നുണ്ട്. റീബിൾഡ് കേരള പദ്ധതിയിൽ ഈ റൂട്ട് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്നും പ്രസിഡന്റ് അറിയിച്ചു.