മികച്ച 4 അവാർഡുകളിൽ ഒന്നാമതെത്തി; പുരസ്കാരങ്ങളിൽ തിളങ്ങി വയനാട്
കൽപറ്റ ∙ സംസ്ഥാന സർക്കാരിന്റെ റവന്യു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചരിത്ര നേട്ടത്തിൽ തിളങ്ങി വയനാട്. കലക്ടർ എ. ഗീത സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മി മികച്ച സബ് കലക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കലക്ടറേറ്റാണ് സംസ്ഥാനത്തെ മികച്ച

കൽപറ്റ ∙ സംസ്ഥാന സർക്കാരിന്റെ റവന്യു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചരിത്ര നേട്ടത്തിൽ തിളങ്ങി വയനാട്. കലക്ടർ എ. ഗീത സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മി മികച്ച സബ് കലക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കലക്ടറേറ്റാണ് സംസ്ഥാനത്തെ മികച്ച കലക്ടറേറ്റ്. മാനന്തവാടി സബ് കലക്ടർ ഓഫിസാണ് സംസ്ഥാനത്തെ മികച്ച റവന്യു ഡിവിഷനൽ ഓഫിസ്.
മികച്ച 4 അവാർഡുകളിൽ ഒന്നാമതെത്തിയ ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര നേട്ടമായി
പുൽപള്ളി വില്ലേജ് ഓഫിസാണ് ജില്ലയിലെ മികച്ച വില്ലേജ്. മികച്ച വില്ലേജ് ഓഫിസർമാർക്കുളള പുരസ്‌കാരത്തിനു ജില്ലയിൽ നിന്ന് കെ.പി. സാലിമോൾ (പുൽപള്ളി), കെ.എസ്. ജയരാജ് (നല്ലൂർനാട്), എം.വി. മാത്യൂ (നടവയൽ) എന്നിവർ അർഹരായി. മാനന്തവാടി റീ സർവേ സൂപ്രണ്ട് ഓഫിസിലെ ആർ. ജോയി സർവേ സൂപ്രണ്ട് വിഭാഗത്തിൽ സംസ്ഥാന തലത്തിലും അതേ ഓഫിസിലെ പി. ദീപക് സർവേയർ വിഭാഗത്തിലും അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലെ രാജേഷ് കരുവാൻകണ്ടി ഡ്രാഫ്റ്റ്സ്മാൻ വിഭാഗത്തിലും പുരസ്‌കാരത്തിന് അർഹരായി.
ജില്ലയ്ക്ക് ലഭിച്ച അംഗീകാരം :കലക്ടർ
സംസ്ഥാന സർക്കാരിന്റെ മികച്ച കലക്ടർക്കുളള അവാർഡ് നേടിയതിൽ എറെ സന്തോഷമുണ്ടെന്നു കലക്ടർ എ. ഗീത. ഇതു കൂട്ടായ്മയുടെ വിജയമാണ്. നേട്ടം ജില്ലയ്ക്കു ലഭിച്ച അംഗീകാരമായി കരുതുന്നു. പുരസ്‌കാര നേട്ടം ഉത്തരവാദിത്തം വർധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്‌കാരങ്ങൾ.