പുൽപള്ളി ∙ ചേകാടി വഴി കർണാടകയിലേക്കുള്ള വനപാതയിൽ വാഹനങ്ങൾക്കു പിന്നാലെ പാഞ്ഞടുത്തു കാട്ടാനകൾ. പകൽ പോലും ഇതുവഴി യാത്ര ചെയ്യാനാവാത്ത അവസ്ഥയെന്നു നാട്ടുകാർ. ബൈക്കുകളുടെ നേരെ ആന പാഞ്ഞടുക്കുന്നതു പതിവായി. കുണ്ടുവാടി മുതൽ വിലങ്ങാടി വരെയുള്ള ഭാഗത്താണു ശല്യം രൂക്ഷം. വരണ്ട കാട്ടിൽ തീറ്റയും വെള്ളവും തേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ ചേകാടി വഴി കർണാടകയിലേക്കുള്ള വനപാതയിൽ വാഹനങ്ങൾക്കു പിന്നാലെ പാഞ്ഞടുത്തു കാട്ടാനകൾ. പകൽ പോലും ഇതുവഴി യാത്ര ചെയ്യാനാവാത്ത അവസ്ഥയെന്നു നാട്ടുകാർ. ബൈക്കുകളുടെ നേരെ ആന പാഞ്ഞടുക്കുന്നതു പതിവായി. കുണ്ടുവാടി മുതൽ വിലങ്ങാടി വരെയുള്ള ഭാഗത്താണു ശല്യം രൂക്ഷം. വരണ്ട കാട്ടിൽ തീറ്റയും വെള്ളവും തേടി അലയുന്ന ആനകൾ മിക്കവാറും പാതയോരത്തുണ്ടാവും. ശല്യമുണ്ടാവില്ലെന്നു കരുതി വാഹനങ്ങൾ നിർത്തുന്നത് അപകടകരമാണ്. വാഹനം നിർത്തിയാലും ആന കുതിച്ചെത്തും. 

കർണാടകയിലെ കൃഷിയിടങ്ങളിലേക്കു ദിവസവും ഒട്ടേറെപ്പേർ യാത്ര ചെയ്യുന്നുണ്ട്. ഇവരുടെ യാത്ര കൂടുതലും ബൈക്കിലാണ്. വളവും തിരിവും കുഴിയും നിറഞ്ഞ കാനനപാതയിലെ യാത്ര പലരും ഉപേക്ഷിച്ചു. പാക്കം–പന്നിക്കൽ വഴിയാണിപ്പോൾ പലരും ചേകാടിയിലെത്തുന്നത്. ഈ റൂട്ടിലും ആനശല്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ ബസുകൾക്കു നേരെയും കൊമ്പൻ പാഞ്ഞടുത്തു. കുട്ടികൾ ഭയന്നുവിറച്ചു. തകർന്നടിഞ്ഞ വനപാതയിലൂടെ വേഗത്തിൽ വാഹനമോടിച്ചു പോകാൻ കഴിയാതെ യാത്രക്കാർ വലയുന്നു. 

ADVERTISEMENT

ഉദയക്കര മുതൽ ചേകാടി വരെയുള്ള  വനപ്രദേശത്തെ റോഡ് വൻകുഴികളും ചാലുകളുമായി. വനപ്രദേശത്തു വാഹനങ്ങൾ നിർത്തരുതെന്നും വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കരുതെന്നും വനംവകുപ്പു മുന്നറിയിപ്പു നൽകി. ചേകാടി പാതയിൽ വെട്ടത്തൂർ ഭാഗത്ത് കഴിഞ്ഞയാഴ്ച യാത്രക്കാർ കടുവയെയും കണ്ടിരുന്നു.കർണാടക വനത്തിൽ നിന്നെത്തിയതാണെന്ന് കരുതുന്നു. വിലങ്ങാടി മുതൽ പന്നിക്കൽ വരെയുള്ള റോഡ് നിർമാണം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നാണ് ഈ ഭാഗം റീടാർ ചെയ്യുന്നത്.