കുറുമണി മുറിപ്പുഴയ്ക്ക് പുതുജന്മം
പടിഞ്ഞാറത്തറ∙ പഞ്ചായത്തിലെ ജല സ്രോതസ്സുകളുടെ മുഖമുദ്രയായ കുറുമണി മുറിപ്പുഴയ്ക്ക് പുതുജന്മം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണ പ്രവൃത്തി പൂർത്തീകരിക്കുകയും കയർ ഭൂവസ്ത്രം വിരിക്കാനുള്ള നടപടികൾക്ക് തുടക്കമാകുകയും ചെയ്തു. ഏതു വരൾച്ചയിലും വറ്റാത്ത നിലയിൽ ഈ വെള്ളക്കെട്ട് ഒരേ ജലനിരപ്പിൽ

പടിഞ്ഞാറത്തറ∙ പഞ്ചായത്തിലെ ജല സ്രോതസ്സുകളുടെ മുഖമുദ്രയായ കുറുമണി മുറിപ്പുഴയ്ക്ക് പുതുജന്മം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണ പ്രവൃത്തി പൂർത്തീകരിക്കുകയും കയർ ഭൂവസ്ത്രം വിരിക്കാനുള്ള നടപടികൾക്ക് തുടക്കമാകുകയും ചെയ്തു. ഏതു വരൾച്ചയിലും വറ്റാത്ത നിലയിൽ ഈ വെള്ളക്കെട്ട് ഒരേ ജലനിരപ്പിൽ തുടരുന്നത് കൗതുകത്തിനു വക നൽകുന്ന ഒന്നാണ്.
പേരിന്റെ വാലറ്റത്തു പുഴ എന്ന് ഉണ്ടെങ്കിലും ഇതിന്റെ ഉത്ഭവവും സമാപനവും ഇവിടെ തന്നെയാണ്. വേനൽ കനത്തതോടെ തോടുകളും പുഴകളും അടക്കമുള്ള മിക്ക ജല സ്രോതസ്സുകളും വറ്റി വരണ്ട നിലയിലായിട്ടും ഇത്തവണയും മുറിപ്പുഴ ജല സമൃദ്ധമായി തുടരുകയാണ്. അതിനാൽ ഇതിനു സമീപത്തെ കൃഷിയിടങ്ങളില്‍ എപ്പോഴും പച്ചപ്പ് നിറഞ്ഞ വിധത്തിലാണ്. എന്നാൽ വിവിധ കാരണങ്ങളാൽ മുറിപ്പുഴയുടെ വ്യാപ്തി വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും പ്രകൃതിയുടെ വരദാനമായി തുടരുന്ന ഈ ജല സ്രോതസ്സ് സംരക്ഷിക്കാൻ ആവശ്യമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.