പടിഞ്ഞാറത്തറ ∙ ബാണാസുര ജലസേചന പദ്ധതി യാഥാർഥ്യമായാൽ കൃഷി, ടൂറിസം മേഖലകളിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നുറപ്പ്. വരൾച്ച മേഖലകളിൽ ശുദ്ധജല വിതരണവും സുലഭമാകും. എന്നാൽ, പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർമാണ ജോലികൾ തുടങ്ങിയ അന്നു മുതൽ വിവാദങ്ങളും പതിവാണ്. പതിവായി പ്രവൃത്തികൾ മുടങ്ങുന്നതും പാതി വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിഞ്ഞാറത്തറ ∙ ബാണാസുര ജലസേചന പദ്ധതി യാഥാർഥ്യമായാൽ കൃഷി, ടൂറിസം മേഖലകളിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നുറപ്പ്. വരൾച്ച മേഖലകളിൽ ശുദ്ധജല വിതരണവും സുലഭമാകും. എന്നാൽ, പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർമാണ ജോലികൾ തുടങ്ങിയ അന്നു മുതൽ വിവാദങ്ങളും പതിവാണ്. പതിവായി പ്രവൃത്തികൾ മുടങ്ങുന്നതും പാതി വഴി നിലയ്ക്കുന്നതും വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ട്.

ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എൻജിനീയറുടെ പടിഞ്ഞാറത്തറയിലെ ഓഫിസ്.

സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും വേണ്ട വിധത്തിൽ ഇടപെടലുകൾ നടത്തുന്നതിന് ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയിട്ടില്ലെന്നും പോയ കാലത്തെ പരാതികളിൽ സജീവമാണ്. സർക്കാരിന്റെ പുതിയ കാഴ്പ്പാടിന് അനുസരിച്ച് എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ സഹകരിച്ചു പദ്ധതി യാഥാർഥ്യമാക്കാൻ ഒറ്റക്കെട്ടായി നീങ്ങണമെന്ന ആവശ്യം ശക്തമാണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു സമയബന്ധിതമായി പദ്ധതി തീർക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിനും പറയുന്നു.

ADVERTISEMENT

അടുത്ത സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനു വേണ്ടി ബജറ്റിൽ 12 കോടി രൂപ അനുവദിച്ചു. ജല വിഭവ വകുപ്പിനു കീഴിലെ ഓഫിസുകൾ പുനഃസംഘടിപ്പിച്ചു പ്രവൃത്തികൾ ത്വരിത ഗതിയിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. പദ്ധതി പൂർത്തീകരണത്തിന് ബജറ്റിലെ തുകയ്ക്കു പുറമേ പണം ഇനിയും ആവശ്യമായിട്ടുണ്ട്. ഓരോ തവണയും ഡിപിആർ പുതുക്കേണ്ടി വരുമ്പോൾ പണം അനുവദിക്കുന്നതിനു കാലതാമസമുണ്ടാകുന്നുവെന്ന പരാതിയുമുണ്ട്. ഓരോ കാരണങ്ങൾ നിരത്തി പ്രവൃത്തി മുടങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നാണു ജനങ്ങളുടെ ആവശ്യം.