ജില്ലയിൽ പഴ വിപണി സജീവം
കൽപറ്റ ∙ കടുത്ത വേനലിനൊപ്പം റമസാൻ നോമ്പുകാലം കൂടി തുടങ്ങിയതോടെ ജില്ലയിൽ പഴ വിപണി സജീവമായി. നോമ്പു കാലത്ത് ഒഴിവാക്കാൻ പറ്റാത്ത മിക്ക പഴവർഗങ്ങൾക്കും കഴിഞ്ഞ വർഷത്തേക്കാൾ വില വർധിച്ചിട്ടുണ്ട്. തണ്ണിമത്തനും മുന്തിരിക്കുമാണ് ആവശ്യക്കാർ കൂടുതൽ. ഒരുകിലോഗ്രാം തണ്ണിമത്തന് 30 രൂപ മുതലാണ് വില. മഞ്ഞ

കൽപറ്റ ∙ കടുത്ത വേനലിനൊപ്പം റമസാൻ നോമ്പുകാലം കൂടി തുടങ്ങിയതോടെ ജില്ലയിൽ പഴ വിപണി സജീവമായി. നോമ്പു കാലത്ത് ഒഴിവാക്കാൻ പറ്റാത്ത മിക്ക പഴവർഗങ്ങൾക്കും കഴിഞ്ഞ വർഷത്തേക്കാൾ വില വർധിച്ചിട്ടുണ്ട്. തണ്ണിമത്തനും മുന്തിരിക്കുമാണ് ആവശ്യക്കാർ കൂടുതൽ. ഒരുകിലോഗ്രാം തണ്ണിമത്തന് 30 രൂപ മുതലാണ് വില. മഞ്ഞ നിറത്തിലും മറ്റുമുള്ള ചെറിയ തണ്ണിമത്തന് 30 മുതൽ 40 രൂപ വരെയാണ് വില. സീസണായതിനാൽ മുന്തിരിയുടെ വില വർധിച്ചിട്ടില്ല. കറുത്ത മുന്തിരി 140, മറ്റുള്ളവയ്ക്ക്- 80 എന്നിങ്ങനെയാണ് കിലോഗ്രാമിന് വില. ഓറഞ്ച്–100, പൈനാപ്പിൾ–80, സപ്പോട്ട–80, ഷമാം–80 എന്നിങ്ങനെയാണ് വില നിലവാരം. സീസണായതിനാൽ മാമ്പഴങ്ങളും വിപണിയിൽ സജീവമാണ്. കിലോഗ്രാമിനു 150 രൂപ മുതലാണ് മാങ്ങയുടെ വില. മധുരത്തിന് അനുസരിച്ചാണു മാമ്പഴത്തിന്റെ വില.
ഒരുമാസം മുൻപു കിലോഗ്രാമിനു 40 രൂപയായിരുന്ന ഏത്തപ്പഴത്തിന്റെ വില നിലവിൽ 50 രൂപയായി ഉയർന്നു. ഞാലിപ്പൂവൻ പഴത്തിന്റെ വില 40ൽ നിന്ന് 50ആയി. നോമ്പുകാലത്ത് ആവശ്യക്കാർ കൂടുതലുള്ള കാരയ്ക്ക, ഈന്തപ്പഴ വിപണിയും സജീവമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഈന്തപ്പഴത്തിന് വില വർധിച്ചിട്ടുണ്ട്. സൗദി ഈത്തപ്പഴങ്ങൾക്കാണ് ആവശ്യക്കാരേറെ. വിദേശത്ത് നിന്നു ഇറക്കുമതി ചെയ്ത സിട്രിക് മുസമ്പികളാണ് വിപണിയിലെ മറ്റൊരു സാന്നിധ്യം. കിലോഗ്രാമിന് 80 രൂപയാണ് വില. അത്തിപ്പഴം, അക്രൂട്ട്, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകളും നോമ്പുതുറ വിപണിയിൽ സജീവമാണ്. വേനൽ മഴയിലെ ഏറ്റക്കുറച്ചിലുകളും സാമ്പത്തിക പ്രതിസന്ധിയും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രാദേശികമായ ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി.