കമുകുതടിപ്പാലം ജയ ജയ ജയഹേ
മേപ്പാടി ∙ മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ജയ്ഹിന്ദ് ചോയിമൂല കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് തകർന്നു മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. കനത്ത മഴയിൽ കഴിഞ്ഞ ഓഗസ്റ്റിലാണു കോൺക്രീറ്റ് റോഡ് ഇടിഞ്ഞു വീണത്. 20ലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. റോഡ് തകർന്നതോടെ വാഹന ഗതാഗതവും

മേപ്പാടി ∙ മൂപ്പൈനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ ജയ്ഹിന്ദ് ചോയിമൂല കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് തകർന്നു മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. കനത്ത മഴയിൽ കഴിഞ്ഞ ഓഗസ്റ്റിലാണു കോൺക്രീറ്റ് റോഡ് ഇടിഞ്ഞു വീണത്. 20ലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. റോഡ് തകർന്നതോടെ വാഹന ഗതാഗതവും നിലച്ചു. എടിഎസ്പി ഫണ്ട്, 2016-17 വർഷത്തെ തൊഴിലുറപ്പ് പദ്ധതി ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡാണ് ഇടിഞ്ഞു തകർന്നത്.
കോൺക്രീറ്റ് പ്രവൃത്തിയിലെ അപാകത മൂലം റോഡിന്റെ ബാക്കി ഭാഗവും തകർച്ചയുടെ വക്കിലാണ്. ഒട്ടേറെത്തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടികളില്ലെന്നു നാട്ടുകാർ പറഞ്ഞു. തകർന്ന ഭാഗത്തിനു മുകളിൽ കമുക് തടിയുടെ പാലം ഇട്ടാണു നാട്ടുകാർ ഇതുവഴി നടന്നു പോകുന്നത്. തുടർനടപടികളില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.