പൂക്കോട് (കൽപറ്റ) ∙ ബിരുദം നേടി ഇറങ്ങുന്ന വിദ്യാർഥികൾ ഏറ്റവും അടിത്തട്ടിലുള്ളവരോടുള്ള കടപ്പാടിനെ മറക്കരുതെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിണി കിടക്കുന്നവരും നിരക്ഷരരുമായ ഒരുപാടു പേർ ചുറ്റുമുള്ളപ്പോഴാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂക്കോട് (കൽപറ്റ) ∙ ബിരുദം നേടി ഇറങ്ങുന്ന വിദ്യാർഥികൾ ഏറ്റവും അടിത്തട്ടിലുള്ളവരോടുള്ള കടപ്പാടിനെ മറക്കരുതെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിണി കിടക്കുന്നവരും നിരക്ഷരരുമായ ഒരുപാടു പേർ ചുറ്റുമുള്ളപ്പോഴാണു നിങ്ങൾക്ക് വേണ്ടി സർക്കാർ പണം ചെലവഴിക്കുന്നതെന്ന കാര്യം മറക്കരുത്. സർവകലാശാല ബിരുദങ്ങൾ സ്വന്തം ജീവിതത്തിൽ മുതൽക്കൂട്ടാണെങ്കിലും നേടിയ അറിവുകൾ സമൂഹത്തിനു വേണ്ടി പരമാവധി വിനിയോഗിക്കുമ്പോഴാണ് അവയെല്ലാം ലക്ഷ്യത്തിലെത്തുന്ന തെന്നും ഗവർണർ ഓർമിപ്പിച്ചു.

5 ലക്ഷത്തോളം കുടുംബങ്ങൾ കന്നുകാലികളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ മൃഗസംരക്ഷണ മേഖലയുടെ പങ്ക് വളരെ വലുതാണ്. ഉപജീവനം, തൊഴിൽ, സംരംഭകത്വം, ഭക്ഷ്യസുരക്ഷ എന്നിവയെ പിന്തുണയ്ക്കാനും മൃഗസംരക്ഷണ രംഗത്തെ ഉൽപാദനക്ഷമത, വരുമാനം എന്നിവ വർധിപ്പിക്കാനും സർവകലാശാലയ്ക്ക് ബാധ്യതയുണ്ട്. കേരള വെറ്ററിനറി സർവകലാശാലയുടെ കാലാവസ്ഥാനിയന്ത്രിത ചേംബർ സൗകര്യങ്ങൾ പുതിയ പ്രതീക്ഷകളാണെന്നും ഗവർണർ പറഞ്ഞു.

ADVERTISEMENT

വെറ്ററിനറി സർവകലാശാലയിൽ നിന്നു ബിരുദം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും സ്വർണ മെഡലുകളും ഗവർണർ വിതരണം ചെയ്തു. സർവകലാശാല പ്രോ വൈസ് ചാൻസലർ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി, വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥ്, ഐസിഎആർ ഡപ്യൂട്ടി ഡയറക്ടർ (അനിമൽ സയൻസസ്) ഡോ. ഭൂപേന്ദ്രനാഥ് ത്രിപാഠി തുടങ്ങിയവർ പ്രസംഗിച്ചു. 265 പേർക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളാണു ചടങ്ങിൽ വിതരണം ചെയ്തത്. 78 പേർക്ക് ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.