മാലിന്യം തള്ളാൻ കുഴിയെടുത്തപ്പോൾ തൂമ്പ ഒരു പെട്ടിയിൽ തട്ടി; തുറന്നു നോക്കിയപ്പോൾ നിറയെ നാണയങ്ങൾ!
ബത്തേരി∙ വീട്ടിലെ വിവാഹ ഒരുക്കങ്ങൾക്കിടെ മാലിന്യം തള്ളാൻ കുഴിയെടുത്തപ്പോൾ കിട്ടിയതു വെള്ളിനാണയങ്ങൾ നിറഞ്ഞ പെട്ടി. നെന്മേനി ചെറുമാട് മുരിയൻകണ്ടത്തിൽ കൃഷ്ണന്റെ സ്ഥലത്തു നിന്നാണു വെള്ളിനാണയങ്ങൾ ലഭിച്ചത്. വീട്ടിൽ നിന്ന് 30 മീറ്റർ മാറിയാണു കുഴിയെടുത്തത്. ലോഹത്തകിടിൽ തൂമ്പ തട്ടിയതോടെയാണു മണ്ണിനടിയിൽ

ബത്തേരി∙ വീട്ടിലെ വിവാഹ ഒരുക്കങ്ങൾക്കിടെ മാലിന്യം തള്ളാൻ കുഴിയെടുത്തപ്പോൾ കിട്ടിയതു വെള്ളിനാണയങ്ങൾ നിറഞ്ഞ പെട്ടി. നെന്മേനി ചെറുമാട് മുരിയൻകണ്ടത്തിൽ കൃഷ്ണന്റെ സ്ഥലത്തു നിന്നാണു വെള്ളിനാണയങ്ങൾ ലഭിച്ചത്.
വീട്ടിൽ നിന്ന് 30 മീറ്റർ മാറിയാണു കുഴിയെടുത്തത്. ലോഹത്തകിടിൽ തൂമ്പ തട്ടിയതോടെയാണു മണ്ണിനടിയിൽ എന്തോ ഉണ്ടെന്നു മനസ്സിലായത്. ലോഹത്തിൽ പണിത ചെല്ലം (പെട്ടി) തുറന്നു നോക്കിയപ്പോൾ നിറയെ നാണയങ്ങളായിരുന്നു.
വിക്ടോറിയ രാജ്ഞിയുടെയും എഡ്വേർഡ് ഏഴാമന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങളും കൂട്ടത്തിലുണ്ട്. നൂറ്റാണ്ടിലധികം പഴക്കമുള്ള നാണയങ്ങളും ചെല്ലവും റവന്യു വകുപ്പിനു കൈമാറി. 39 വെള്ളിനാണയങ്ങളും 1400 ഗ്രാം ഭാരം വരുന്ന ലോഹപ്പെട്ടിയും എന്നാണു റവന്യു വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.