ഊട്ടി പുഷ്പമേള ഇന്നു സമാപിക്കും
ഗൂഡല്ലൂർ ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കൊണ്ടു വന്ന പൂക്കൾ കൊണ്ട് കാഴ്ച വിരുന്നൊരുക്കി ഊട്ടി പുഷ്പമേളയ്ക്ക് ഇന്നു സമാപനം. പ്രദർശനത്തിൽ 125 രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ജർമനി, ഈജിപ്ത്, ഹംഗറി, ഫ്രാൻസ്, യുഎസ്, ഡെൻമാർക്ക്, ഇറ്റലി, ഇറാൻ,

ഗൂഡല്ലൂർ ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കൊണ്ടു വന്ന പൂക്കൾ കൊണ്ട് കാഴ്ച വിരുന്നൊരുക്കി ഊട്ടി പുഷ്പമേളയ്ക്ക് ഇന്നു സമാപനം. പ്രദർശനത്തിൽ 125 രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ജർമനി, ഈജിപ്ത്, ഹംഗറി, ഫ്രാൻസ്, യുഎസ്, ഡെൻമാർക്ക്, ഇറ്റലി, ഇറാൻ, തുടങ്ങിയ രാജ്യങ്ങൾ നിന്നുള്ള പൂക്കൾ സന്ദർശകരെ ആകർഷിച്ചു. ഊട്ടിയെ കണ്ടെത്തിയ ജോൺ സല്ലിവനെയും ഊട്ടി ബൊട്ടാണിക്കൽ ഗാർഡന്റെ ശിൽപിയായ മെക്‌വൈറെയും ആദരിച്ചു. ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിൽ സന്ദർശകർക്ക് ഊഷ്മള സ്വീകരണം നൽകി. വിവിധ ഭാഷകളിൽ വിവരണങ്ങൾ നൽകി വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ പ്രദർശിപ്പിച്ചു പുഷ്പമേളയെ വൈവിധ്യങ്ങളുടേതാക്കി മാറ്റി.
മേള ഇന്നു സമാപിക്കുമ്പോൾ 1,50,000 പേർ ഊട്ടി പുഷ്പമേള കണ്ടു കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള സഞ്ചാരികളും കുറവായിരുന്നില്ല. ശാന്തമായ ഗതാഗത പരിഷ്കരണമാണു നീലഗിരി പൊലീസ് നടപ്പിലാക്കിയത്. ബക്രീദ് ആഘോഷത്തിനെത്തിയവരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ് ഊട്ടി നഗരത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഇതു പല വലിയ വിമർശനങ്ങൾക്കിടയാക്കിയതോടെ ഇക്കുറി കരുതലോടെയാണ് പൊലീസ് പ്രവർത്തിച്ചത്. ബക്രീദ് അവധി ആഘോഷത്തിന് ഊട്ടിയിലെത്തിയവരുടെ പകുതി പോലും പുഷ്പമേള കാണാനെത്തിയില്ല. ഉച്ചയ്ക്കു ശേഷം കനത്ത മഴയാണ് ഊട്ടിയിൽ പെയ്യുന്നത്. മഴയിലും സഞ്ചാരികളുടെ ആവേശത്തിനു യാതൊരു കുറവുമില്ല.
പുഷ്പമേള ആസ്വദിക്കാൻ ജോൺ സല്ലിവന്റെ പിൻഗാമികൾ
ഗൂഡല്ലൂർ ∙ ഊട്ടി പുഷ്പമേളയിൽ താരങ്ങളായി ജോൺ സല്ലിവന്റെ 5ാം തലമുറയിലെ പിൻഗാമികളായ ഒറിയൽ സല്ലിവനും സഹോദരി ജോസ്‌ലിൻ സല്ലിവനും. തമിഴ്നാട് സർക്കാരിന്റെ അതിഥികളായി ഇംഗ്ലണ്ടിൽ നിന്ന് ഊട്ടി പുഷ്പമേള കാണാനെത്തിയ ഇവരെ കലക്ടർ എസ്.പി. അമൃത് സ്വീകരിച്ചു. തങ്ങളുടെ പിതാമഹനായ ജോൺ സല്ലിവൻ കൊടും കാടുകളും പർവതങ്ങളും കടന്ന് ഈ മനോഹര താഴ്‌വര കണ്ടെത്തിയതോർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്ന് ഇരുവരും പറഞ്ഞു.
നീലഗിരി ഡോക്യുമെന്റേഷൻ സെന്റർ ഡയറക്ടർ വേണുഗോപാലാണ് ഇംഗ്ലണ്ടിലുള്ള ജോൺ സല്ലിവന്റെ കുടുംബവേരുകൾ കണ്ടെത്തിയത്. പിന്നീട് നീലഗിരി എംപി എ. രാജ ഇംഗ്ലണ്ടിലെത്തി ജോൺ സല്ലിവന്റെ കല്ലറയും അദ്ദേഹത്തിന്റെ പിൻഗാമികളെയും കണ്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ക്ഷണപ്രകാരമാണ് ഊട്ടി കണ്ടെത്തിയതിന്റെ 200–ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ ഇവരെത്തിയത്. കോയമ്പത്തൂർ, നീലഗിരി ജില്ലയിലെ ജനങ്ങൾക്ക് ഭരണപരമായി കൂടുതൽ അധികാരം നൽകണമെന്ന് ബ്രിട്ടിഷ് കൗൺസിലിൽ ജോൺ സല്ലിവൻ ആവശ്യപ്പെട്ടതിന്റെ രേഖകൾ കണ്ടെത്തിയതായി നീലഗിരി ഡോക്യുമെന്റേഷൻ സെന്റർ ഡയറക്ടർ വേണുഗോപാൽ പറഞ്ഞു. വാർഷിക ആഘോഷത്തിനായി സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.