എ ഫോർ ആധാർ മെഗാ ക്യാംപെയ്ൻ തുടങ്ങി
കൽപറ്റ ∙ ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആധാർ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എ ഫോർ ആധാർ’ ക്യാംപിൽ ഒന്നാം ദിവസം ആധാറിനായി എത്തിയത് 6,000 കുട്ടികൾ. ജില്ലാ ഭരണകൂടവും അക്ഷയ കേന്ദ്രങ്ങളും വനിതാ ശിശുവികസന വകുപ്പും ചേർന്നാണു ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം

കൽപറ്റ ∙ ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആധാർ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘എ ഫോർ ആധാർ’ ക്യാംപിൽ ഒന്നാം ദിവസം ആധാറിനായി എത്തിയത് 6,000 കുട്ടികൾ. ജില്ലാ ഭരണകൂടവും അക്ഷയ കേന്ദ്രങ്ങളും വനിതാ ശിശുവികസന വകുപ്പും ചേർന്നാണു ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം കൽപറ്റ ഗ്രാമത്തുവയൽ അങ്കണവാടിയിൽ കലക്ടർ ആർ. രേണു രാജ് നിർവഹിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് 5 വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കിയെന്ന് ഉറപ്പു വരുത്തുകയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.
ആധാർ എൻറോൾമെന്റ് പൂർത്തീകരിക്കാത്തവർക്ക് ഇന്നുകൂടി അവസരം ലഭിക്കും. ഇതുവരെ ആധാർ എടുക്കാത്ത 5 വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിലെത്തണം. ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവയുമായോ ട്രൈബൽ മേഖലയിൽ ഉള്ളവർ ട്രൈബൽ പ്രമോട്ടർമാരുമായോ ബന്ധപ്പെടാം.