ബത്തേരി ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ തയാറായിരിക്കാൻ വേണ്ടി നടത്തുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമതാ പരിശോധന ബത്തേരിയിൽ അന്തിമ ഘട്ടത്തിലേക്ക്. ബത്തേരി ഇവിഎം വിവിപാറ്റ് ഗോഡൗണിൽ ആകെയുള്ള 880 യന്ത്രങ്ങളിൽ ഇന്നലെ വരെ 629 എണ്ണത്തിന്റെ പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ തയാറായിരിക്കാൻ വേണ്ടി നടത്തുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമതാ പരിശോധന ബത്തേരിയിൽ അന്തിമ ഘട്ടത്തിലേക്ക്. ബത്തേരി ഇവിഎം വിവിപാറ്റ് ഗോഡൗണിൽ ആകെയുള്ള 880 യന്ത്രങ്ങളിൽ ഇന്നലെ വരെ 629 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. ഇനി 251 എണ്ണമാണു പരിശോധിക്കാനുള്ളത്. മറ്റന്നാൾ പരിശോധന പൂർത്തിയായാൽ 11നു മോക്പോൾ നടത്തിയേക്കും. ഇതുവരെ പരിശോധിച്ച യന്ത്രങ്ങളിൽ അൻപതോളം എണ്ണം പ്രവർത്തനക്ഷമമല്ലെന്നു കണ്ടു മാറ്റി. 

പ്രവർത്തനക്ഷമമായ ആകെ യന്ത്രങ്ങളുടെ 5 ശതമാനത്തിലാണ് മോക്പോൾ നടത്തുക. കുറഞ്ഞത് 40 യന്ത്രങ്ങളിലെങ്കിലും മോക്പോൾ നടത്തിയേക്കും. മോക്പോളിന് എടുക്കുന്ന യന്ത്രങ്ങളിൽ 1200 വോട്ടു വീതമാണു രേഖപ്പെടുത്തുക. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാകും മോക്പോൾ നടക്കുക. വോട്ടിങ് യന്ത്രങ്ങളുടെ ഭാഗങ്ങളായ വിവിപാറ്റ്, ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയാണു പരിശോധിക്കുന്നത്. ഇവയിൽ വിവി പാറ്റാണ് കൂടുതൽ പ്രവർത്തന രഹിതമായത്.

ADVERTISEMENT

ആദ്യഘട്ട പരിശോധന പൂർത്തിയായാൽ പ്രവർത്തനക്ഷമതയുള്ള യന്ത്രങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി സീൽ ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാണു തുടർ പരിശോധനകൾക്കായി സീൽ തുറക്കുക. ഉപതിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ യന്ത്രങ്ങൾ ആദ്യഘട്ട പരിശോധനയില്ലാതെ ഉപയോഗിക്കാൻ കഴിയുമോ എന്നതു തിരഞ്ഞെടുപ്പ് കമ്മിഷനാണു തീരുമാനിക്കുക.

English Summary: Will there be a by-election in Wayanad lok sabha constituency