മഴക്കാല ടൂറിസത്തിന് ഒരുങ്ങി വയനാട്
അമ്പലവയൽ ∙ തെക്കുപടിഞ്ഞാറൻ മൺസൂൺ വിരുന്നെത്തിയതോടെ, നൂലിഴകളായി പെയ്യുന്ന മഴയും മഞ്ഞും തണുപ്പും കൂടിച്ചേർന്ന വയനാടിന്റെ കാലാവസ്ഥ ആസ്വദിക്കാൻ ഇനി ഒട്ടേറെ സഞ്ചാരികളെത്തും. തേയിലത്തോട്ടങ്ങളും മഴയിലും മഞ്ഞിലും തളിർത്ത വനങ്ങളും ഗ്രാമ പ്രദേശങ്ങളുമെല്ലാം ഇനി കാഴ്ചകളുടെ പുതിയ വസന്തം ഒരുക്കും.

അമ്പലവയൽ ∙ തെക്കുപടിഞ്ഞാറൻ മൺസൂൺ വിരുന്നെത്തിയതോടെ, നൂലിഴകളായി പെയ്യുന്ന മഴയും മഞ്ഞും തണുപ്പും കൂടിച്ചേർന്ന വയനാടിന്റെ കാലാവസ്ഥ ആസ്വദിക്കാൻ ഇനി ഒട്ടേറെ സഞ്ചാരികളെത്തും. തേയിലത്തോട്ടങ്ങളും മഴയിലും മഞ്ഞിലും തളിർത്ത വനങ്ങളും ഗ്രാമ പ്രദേശങ്ങളുമെല്ലാം ഇനി കാഴ്ചകളുടെ പുതിയ വസന്തം ഒരുക്കും. വെള്ളച്ചാട്ടങ്ങളിൽ വെള്ളം വർധിക്കുന്നതോടെ സഞ്ചാരികൾക്കു കൂടുതൽ കാഴ്ചകളാകും. ഒപ്പം ചെമ്പ്ര മല പോലുള്ള ട്രക്കിങ് കേന്ദ്രങ്ങളും കൂടുതൽ പച്ചപ്പണിഞ്ഞു സുന്ദരമാകും. ചുരത്തിലെ മഴയും കോടയും നിറഞ്ഞ കാലാവസ്ഥയിലൂടെയുള്ള യാത്രയും നല്ല അനുഭവമാണു സഞ്ചാരികൾക്കു നൽകുന്നത്. ചുരത്തിൽ നിന്നുള്ള വിദൂര കാഴ്ചകളും ആസ്വാദകരുടെ മനം നിറക്കുന്നതാണ്.
ചുരത്തിലെ വ്യൂ പോയിന്റിൽ വാഹനം നിർത്താൻ അനുമതി ഇല്ലെങ്കിലും ഇവിടെ മഴ ആസ്വദിക്കാനെത്തുന്നവർ ഒട്ടേറെയാണ്. ചുരത്തിലെ വാഹനങ്ങൾ നിർത്താൻ സൗകര്യമുള്ള ഇടങ്ങളിലും വാഹനങ്ങൾ നിർത്തി മഴയും മഞ്ഞും അറിഞ്ഞു മടങ്ങുന്നവരുമുണ്ട്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ വയനാട്ടിലേക്ക് എത്തിത്തുടങ്ങി. മൺസൂൺ ടൂറിസത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ജില്ലയിലെ റിസോർട്ടുകൾ, വില്ലകൾ, ഹോംസ്റ്റേ എന്നിവ മൺസൂൺ ഓഫറുകളും പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. മഴ ആസ്വദിക്കാനുള്ള പ്രത്യേക ഇടങ്ങളും പലയിടങ്ങളിലും തയാറാക്കിയിട്ടുണ്ട്.