കാപ്പ കേസിൽ ജയിലിലായ പ്രതിക്ക് മറ്റൊരു കേസിൽ തടവും പിഴയും
പടിഞ്ഞാറത്തറ ∙ കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു കേസിൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഒട്ടേറെ കേസുകളിൽ പ്രതിയായ കാവുംമന്ദം കാരനിരപ്പേൽ ഷാജു എന്ന കുരിശ് ഷാജുവിനെതിരെയാണു മാനന്തവാടി അഡീഷനൽ സെഷൻസ് ആൻഡ് എസ്‌സി എസ്ടി കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷ വിധിച്ചത്. പിഴ

പടിഞ്ഞാറത്തറ ∙ കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു കേസിൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഒട്ടേറെ കേസുകളിൽ പ്രതിയായ കാവുംമന്ദം കാരനിരപ്പേൽ ഷാജു എന്ന കുരിശ് ഷാജുവിനെതിരെയാണു മാനന്തവാടി അഡീഷനൽ സെഷൻസ് ആൻഡ് എസ്‌സി എസ്ടി കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധിക തടവും അനുഭവിക്കണം.
2018ൽ അരമ്പറ്റക്കുന്ന് വിളക്കത്തറ വീട്ടിൽ രതീഷ്.എസ്.പിഷാരടി എന്നയാളെ കുത്തി പരുക്കേൽപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. വധശ്രമം, ഭവനഭേദനം, സ്ത്രീകളെ ശല്യം ചെയ്യൽ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ ഷാജുവിനെതിരെ 3 തവണ കാപ്പ ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടക്കൽ, അമൃത ഡിസ്ന എന്നിവരാണ് വാദിക്കു വേണ്ടി ഹാജരായത്.