പുൽപള്ളിയിൽ ഓലച്ചാത്തൻ, പനമരത്ത് കമ്പിളിപ്പുഴു; ഇടവിട്ടുള്ള മഴയും വെയിലും ശല്യം രൂക്ഷമാക്കി
പനമരം∙ കൃഷിയിടങ്ങളിലും വീടുകളിലും കമ്പിളിപ്പുഴു, വണ്ട് ശല്യം. വാഴ, പച്ചക്കറി എന്നിവയുടെ ഇലകൾ തിന്നുനശിപ്പിക്കുന്ന കമ്പിളിപ്പുഴുവിന് പുറമേയാണ് കറുത്ത ചെറിയ വണ്ടുകളുടെ (ഓലച്ചാത്തൻ) ശല്യവും രൂക്ഷമാകുന്നത്. വളർച്ചയെത്തിയ പുഴുക്കൾ വീട്ടിനുള്ളിലും മറ്റും കയറുന്നത് അലർജിക്കും അനുബന്ധ രോഗങ്ങൾക്കു

പനമരം∙ കൃഷിയിടങ്ങളിലും വീടുകളിലും കമ്പിളിപ്പുഴു, വണ്ട് ശല്യം. വാഴ, പച്ചക്കറി എന്നിവയുടെ ഇലകൾ തിന്നുനശിപ്പിക്കുന്ന കമ്പിളിപ്പുഴുവിന് പുറമേയാണ് കറുത്ത ചെറിയ വണ്ടുകളുടെ (ഓലച്ചാത്തൻ) ശല്യവും രൂക്ഷമാകുന്നത്. വളർച്ചയെത്തിയ പുഴുക്കൾ വീട്ടിനുള്ളിലും മറ്റും കയറുന്നത് അലർജിക്കും അനുബന്ധ രോഗങ്ങൾക്കു കാരണമാകുന്നു.
പുൽപള്ളിയിലാണു വണ്ടുശല്യം കൂടുതൽ. പനമരത്താകട്ടെ കമ്പിളിപ്പുഴുക്കളാണു ദുരിതം തീർക്കുന്നത്. മാർച്ചിലാണു വണ്ടുകൾ വ്യാപകമായത്. മേയ് മുതലാണ് കമ്പിളിപ്പുഴുവിനെ കണ്ടുതുടങ്ങിയത്. ഇടവിട്ടുള്ള മഴയും വെയിലും വന്നതോടെയാണു ശല്യം രൂക്ഷമായത്. ഇവയെ സ്പർശിക്കുന്നതു ചൊറിഞ്ഞു തടിപ്പിനു കാരണമാകുന്നതിനാൽ വീടിനുള്ളിൽ കയറുന്നതു തടയാൻ വീട്ടുകാർ ബുദ്ധിമുട്ടുകയാണ്.
ഇവയെ നിയന്ത്രിക്കാൻ വേപ്പ് അധിഷ്ഠിത കീടനാശിനി 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തളിച്ചാൽ മതിയെന്നും വീട്ടിനകത്തേക്കു കയറുന്നത് തടയാൻ വേപ്പധിഷ്ഠിത കീടനാശിനി വീടിനു ചുറ്റും തളിച്ചാൽ മതിയെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.
English Summary: Worm and beetle nuisance in farms and houses.