കൽപറ്റ ∙ ‘ടച്ച് വെട്ടാൻ’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഊരി. കൽപറ്റ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം കെട്ടിടത്തിലേക്കുള്ള വൈദ്യുതിയാണു കഴിഞ്ഞദിവസം ഉച്ചയോടെ കെഎസ്ഇബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ‘ടച്ച് വെട്ടാൻ’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഊരി. കൽപറ്റ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം കെട്ടിടത്തിലേക്കുള്ള വൈദ്യുതിയാണു കഴിഞ്ഞദിവസം ഉച്ചയോടെ കെഎസ്ഇബി വിഛേദിച്ചത്. തുടർന്ന്, ഒന്നര ദിവസത്തോളം വയനാട്ടിലെ 25 എഐ ക്യാമറകളുടെ നിരീക്ഷണം കൃത്യമായി നടന്നില്ല. വകുപ്പ് അധികൃതർ ഇടപെട്ട് ഇന്നലെ രാവിലെ 14,111 രൂപ കുടിശിക അടച്ചശേഷം വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

ഈ മാസം 6നാണ് അമ്പലവയൽ കെഎസ്ഇബിയുടെ ജീപ്പിന് മോട്ടർ വാഹനവകുപ്പ് 20,500 രൂപ പിഴയിട്ടത്. 17ന് കെഎസ്ഇബിക്ക് നോട്ടിസും ലഭിച്ചു. വൈദ്യുത ലൈനിനോടു ചേർന്ന മരക്കൊമ്പുകൾ നീക്കാനുള്ള ഉപകരണങ്ങളുമായി പോയ ജീപ്പിന്റെ മുകളിൽ തോട്ടി കെട്ടിവച്ചതിന് 20,000 രൂപയും ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയുമായിരുന്നു പിഴ. പിന്നീട് കെഎസ്ഇബി അധികൃതർ ഇടപെട്ടപ്പോൾ 20,000 രൂപയുടെ പിഴ ഒഴിവാക്കി. എന്നാൽ, സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കേണ്ടി വന്നു.

ചില്ലകൾ വെട്ടുന്നതിനു തോട്ടിയും മറ്റ് ഉപകരണങ്ങളുമായി പോകുന്ന അമ്പലവയൽ കെഎസ്ഇബിയുടെ വാഹനം എഐ ക്യാമറയിൽ പതി​ഞ്ഞപ്പോൾ.
ADVERTISEMENT

കെഎസ്ഇബിക്കായി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ജീപ്പിന്റെ ഉടമയ്ക്കാണ് ജീപ്പിന്റെ ഫോട്ടോ പതിച്ച നോട്ടിസ് വന്നത്. കാലങ്ങളായി ഇതേ പോലെ ഓടുന്ന വണ്ടിക്ക് പിഴ ഈടാക്കിയതിൽ കെഎസ്ഇബി ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധമുണ്ടായെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കി. കൽപറ്റ ചീഫ് എൻജിനീയർ ഓഫിസിനു കീഴിലെ ലൈൻമാൻ കഴിഞ്ഞദിവസം ഫ്യൂസ് ഊരിയതോടെയാണ് വീണ്ടും വിവാദമായത്. 

കെഎസ്ഇബി അവരുടെ ഡ്യൂട്ടിയാണു ചെയ്തതെന്നും എഐ ക്യാമറകളുടെ പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും പരാതിയില്ലെന്നും മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നു. ജീവനക്കാർ നിയമപരമായാണു പ്രവർത്തിച്ചതെങ്കിലും നടപടിക്രമങ്ങളിൽ ഔചിത്യക്കുറവുണ്ടായെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. വകുപ്പുകൾ തമ്മിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്ന പിഴ ഈടാക്കൽ, ഫ്യൂസ് ഊരൽ നടപടികൾ ഇരു വകുപ്പുകളിലെയും ഒരുവിഭാഗം ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് വഷളായെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ നിലപാട്.

ADVERTISEMENT