സ്കൂളിനു സമീപത്തെ പുഴയിൽ കുത്തൊഴുക്ക്; സുരക്ഷാ ഭീഷണി
ചൂരൽമല ∙ വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിനു ചുറ്റുമതിൽ ഇല്ലാത്തതു അപകട ഭീഷണി ഉയർത്തുന്നു. ചൂരൽമല പുഴയുടെ അരികിലായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലായി 700ലധികം കുട്ടികൾ പഠിക്കുന്നുണ്ട്. കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായതോടെ ഗ്രൗണ്ടിലേക്ക് വെള്ളം കയറിത്തുടങ്ങി.

കുതിച്ചൊഴുകുന്ന പുഴയുടെ തീരത്ത് ഭയപ്പാടോടെയാണ് അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സ്കൂൾ സമയങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും കാവൽ നിൽക്കേണ്ട അവസ്ഥ. കുട്ടികളുടെ ശുചിമുറി പുഴയോരത്തായതിനാൽ ഇടവേളകളിൽ പുഴയ്ക്കും കുട്ടികൾക്കും ഇടയിൽ അധ്യാപകർ കാവൽ നിൽക്കുകയാണ്.
2018ലെ പ്രളയത്തിൽ പുഴയിലെ വെള്ളം ഉയർന്നു സ്കൂളിന് സമീപം വരെയെത്തിയിരുന്നു. ഇതിനു ശേഷം പുഴയിലെ ഒഴുക്ക് അപകടകരമായ നിലയിലേക്ക് എത്തി. അപകട ഭീഷണിയായതോടെ മഴക്കാലങ്ങളിൽ സ്കൂളിലേക്കു കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. സ്കൂളിനു ചുറ്റുമതിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.