മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരുക്ക്
ബത്തേരി∙ബീനാച്ചിയ്ക്കും കൊളഗപ്പാറയ്ക്കും ഇടയിൽ ദേശീയപാതയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു.രണ്ടു കാറുകളും ഒരു പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. കൽപറ്റ ഭാഗത്തു നിന്നു വരികയായിരുന്ന കാറിൽ സഞ്ചരിച്ചിരുന്ന ചീരാൽ വെട്ടിക്കാട്ട് ആൻസൻ തോമസ്(20).ബത്തേരി പാറയിൽ ആരോൺ പോൾ ബിജു(19),എഡ്വിൻ

ബത്തേരി∙ബീനാച്ചിയ്ക്കും കൊളഗപ്പാറയ്ക്കും ഇടയിൽ ദേശീയപാതയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു.രണ്ടു കാറുകളും ഒരു പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. കൽപറ്റ ഭാഗത്തു നിന്നു വരികയായിരുന്ന കാറിൽ സഞ്ചരിച്ചിരുന്ന ചീരാൽ വെട്ടിക്കാട്ട് ആൻസൻ തോമസ്(20).ബത്തേരി പാറയിൽ ആരോൺ പോൾ ബിജു(19),എഡ്വിൻ അജി പീറ്റർ (19), ബത്തേരി കരുമാങ്കുളം ആൽബിൻ എബി (19), പിക്കപ് ജീപ്പിലുണ്ടായിരുന്ന കോഴിക്കോട് വികെ നിവാസിൽ ജയഗണേഷ്(57), ബത്തേരി പുന്നയ്ക്കൽ ഷാഹുൽ ഹമീദ്(25), രണ്ടാമത്തെ കാറിലുണ്ടായിരുന്ന ചുള്ളിയോട് സ്വദേശികളായ പാറക്കാട്ടിൽ അഖിൽ വർഗീസ് (18), കാപ്പിലാം കുഴിയിൽ എൽദോ പൈലി (19) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന കാറും പിക്കപ് ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയും നിയന്ത്രണം തെറ്റിയ കാർ മറ്റൊരു കാറിൽ ഇടിക്കുകയുമായിരുന്നു.