ബത്തേരിയിലെ പൂച്ചെടികൾക്ക് ഇനി റീസൈക്കിൾ പോളിത്തീൻ ചട്ടികൾ
ബത്തേരി ∙ ടൗണിലെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ള ചെടിച്ചട്ടികൾ റീസൈക്കിൾ ചെയ്യാവുന്ന പോളിത്തീൻ കവറോടു കൂടിയതാക്കി മാറ്റുന്നു. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അസംപ്ഷൻ ജംക്‌ഷൻ മുതൽ ചുങ്കം വരെ സ്ഥാപിച്ചിട്ടുള്ള 1,000 ചട്ടികളാണു പുതുക്കി സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത ബത്തേരി എന്ന പദ്ധതിയുടെ

ബത്തേരി ∙ ടൗണിലെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ള ചെടിച്ചട്ടികൾ റീസൈക്കിൾ ചെയ്യാവുന്ന പോളിത്തീൻ കവറോടു കൂടിയതാക്കി മാറ്റുന്നു. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അസംപ്ഷൻ ജംക്‌ഷൻ മുതൽ ചുങ്കം വരെ സ്ഥാപിച്ചിട്ടുള്ള 1,000 ചട്ടികളാണു പുതുക്കി സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത ബത്തേരി എന്ന പദ്ധതിയുടെ ഭാഗമായാണ് ചട്ടികൾ മാറ്റി സ്ഥാപിക്കുന്നത്.
മൾട്ടിലെയൽ യുവി പ്രൊട്ടക്ടഡ് സവിശേഷതയോടു കൂടി നിർമിച്ചിട്ടുള്ള ചട്ടികൾക്ക് 5 വർഷത്തെ വാറന്റിയുമുണ്ടെന്ന നഗരസഭാ അധികൃതർ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ് നിർവഹിച്ചു. പദ്ധതിയോടനുബന്ധിച്ച് കൈവരികൾ പെയിന്റ് ചെയ്യും. ഉപാധ്യക്ഷ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. റഷീദ്, പി.എസ്. ലിഷ. ഷാമില ജുനൈസ്, ടോം ജോസ് എന്നിവർ പ്രസംഗിച്ചു.