അമ്പലവയൽ ∙ കാർഷിക കോളജിലെ അധ്യാപക ക്ഷാമത്തിന് തെല്ലൊരാശ്വാസമായി 4 അധ്യാപകര്‍ക്കു കൂടി നിയമനം. 45 അധ്യാപകർ വേണ്ട സ്ഥാനത്ത് കാർഷിക കോളജിൽ ആകെയുള്ളത് ഒരാൾ മാത്രമായിരുന്നു. താൽക്കാലിക അധ്യാപകരും പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുമാണ് നിലവിൽ കോളജിൽ പഠിപ്പിക്കുന്നത്. കൂടുതല്‍ അധ്യാപകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ ∙ കാർഷിക കോളജിലെ അധ്യാപക ക്ഷാമത്തിന് തെല്ലൊരാശ്വാസമായി 4 അധ്യാപകര്‍ക്കു കൂടി നിയമനം. 45 അധ്യാപകർ വേണ്ട സ്ഥാനത്ത് കാർഷിക കോളജിൽ ആകെയുള്ളത് ഒരാൾ മാത്രമായിരുന്നു. താൽക്കാലിക അധ്യാപകരും പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുമാണ് നിലവിൽ കോളജിൽ പഠിപ്പിക്കുന്നത്. കൂടുതല്‍ അധ്യാപകരെ അനുവദിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് 4 പേരെ കോളജിലേക്ക് സ്ഥലംമാറ്റി ഉത്തരവ് ഇറങ്ങിയത്. 

അഗ്രികൾചർ എക്സ്റ്റൻഷൻ,  സോയിൽ സയൻസ്, പാന്റ ഫിസിയോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങള്‍ക്കാണ് പുതിയ അധ്യാപകരെത്തുക. വെള്ളാനിക്കര, വെള്ളായണി, പടന്നക്കാട് കാർഷിക കോളജിലെ അധ്യാപകരെയാണ് അമ്പലവയലിലേക്കു സ്ഥലം മാറ്റിയത്.  പ്രഫസർമാരായ ഡോ. ബിനു പി ബോണി, ഡോ. ബി. റാണി, ഡോ. എം.എം. വിജി, അസിസ്റ്റന്റ് പ്രഫസറായ എൻ.കെ. ലെനിന എന്നിവര്‍ക്കാണു നിയമനം. കാർഷിക കോളജിൽ അധ്യാപകരില്ലാത്തത് സംബന്ധിച്ച് മലയാ‍ള മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

ADVERTISEMENT

2 പേരെ കാർഷിക കോളജിലെ അധ്യാപനത്തിനും 2 പേരെ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷണത്തിനുമായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഗവേഷണത്തിനായി എത്തിയവരെയും  അധ്യാപനത്തിന് ഉപയോഗപ്പെടുത്താമെന്ന് നിർദേശിച്ചിരിക്കുന്നതിനാൽ കോളജ് വിദ്യാർഥികൾക്ക് 4 പേരുടെയും സേവനം ലഭ്യമാകും. 3 ബാച്ചുകളിലായി 195 വിദ്യാർഥികളാണ് കോളജിലുള്ളത്. പുതിയ ബാച്ചിന്റെ അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നതോടെ 65 കുട്ടികൾ ഇനിയും കോളജിലേക്ക് എത്തും.

ഇരുനൂറ്റൻപതിലേറെ കുട്ടികൾ പഠിക്കുന്ന കോളജിലാണ് ആവശ്യത്തിന് അധ്യാപകരില്ലാത്തത്. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരെല്ലാം കോളജിൽ പഠിപ്പിക്കേണ്ട സാഹചര്യമായതിനാൽ ഗവേഷണം കാര്യമായി നടക്കുന്നില്ല. വേണ്ടത്ര അധ്യാപകരെ നിയമിച്ചാൽ മാത്രമേ ഗവേഷകർക്ക് ഗവേഷണ പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകൂ. അധ്യാപകരില്ലാത്തത് അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  കോളജിലെ  എസ്എഫ്ഐ യൂണിറ്റ് അനിശ്ചിതകാല സമരവും നടത്തിയിരുന്നു.