തെങ്ങിലിരുന്നു തേങ്ങ പൊളിക്കും, പാത്രങ്ങളും കറിച്ചട്ടികളും പൊട്ടിച്ചു; കൃഷിയും വീടും തരിപ്പണമാക്കി വാനരപ്പട
പനമരം∙ കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിൽ കുരങ്ങുശല്യം രൂക്ഷം. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനു പുറമേ വീട്ടിൽക്കടന്നു വീട്ടുപകരണങ്ങളും ഭക്ഷണവും നശിപ്പിക്കുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നുമുണ്ട്. ഇന്നലെ രാവിലെ എത്തിയ വാനരപ്പട ചീക്കല്ലൂർ

പനമരം∙ കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിൽ കുരങ്ങുശല്യം രൂക്ഷം. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനു പുറമേ വീട്ടിൽക്കടന്നു വീട്ടുപകരണങ്ങളും ഭക്ഷണവും നശിപ്പിക്കുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നുമുണ്ട്.
ഇന്നലെ രാവിലെ എത്തിയ വാനരപ്പട ചീക്കല്ലൂർ അമ്പാട്ടുപറമ്പിൽ മീനാക്ഷിയുടെ വീട്ടിൽക്കടന്ന് അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും അടക്കം നശിപ്പിച്ചു. പാത്രങ്ങളും കറിച്ചട്ടികളും പൊട്ടിച്ചു. മറ്റു മുറികളിൽ കയറി തുണികളും മറ്റും വാരിവലിച്ചിട്ടു.വീട്ടിലുള്ളവർ പുറത്തു പോയപ്പോഴാണ് കുരങ്ങുകൾ വെന്റിലേഷനിലൂടെ വീട്ടിൽക്കടന്നത്. വനാതിർത്തിയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് ചീക്കല്ലൂർ.
6 മാസം മുൻപ് കുരങ്ങുശല്യം രൂക്ഷമായതിനെ തുടർന്നു വനംവകുപ്പിനെ അറിയിച്ചപ്പോൾ കൂട് സ്ഥാപിച്ച് ഒരു കുരങ്ങനെ പിടിച്ചതല്ലാതെ മറ്റൊരു നടപടിയും എടുത്തില്ലെന്നു നാട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കരിക്കെല്ലാം കുരങ്ങുകൾ തിന്നുതീർത്തു. പച്ചക്കറി അടക്കമുള്ളവയുടെയും സ്ഥിതി മറിച്ചല്ല. പ്രദേശത്തെ ശല്യക്കാരായ മുഴുവൻ കുരങ്ങുകളെയും കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാപ്പിസൈറ്റ് മേഖലയിൽ കടുവ
പുൽപള്ളി ∙ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള കാപ്പിസെറ്റിലെ കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യം. ഇന്നലെ വൈകിട്ടു നാലോടെ വരിക്കളായിൽ വി.കെ.ബെന്നിയാണു തന്റെ തോട്ടത്തിൽ കടുവയെ കണ്ടത്. തോട്ടത്തിൽ കാപ്പിയുടെ തളിർപ്പ് മുറിച്ചുമാറ്റുന്നതിനിടെയാണ് 10 മീറ്റർ അകലത്തിൽ കടുവ കിടക്കുന്നതു കണ്ടത്. ഭയന്നുവിറച്ച ബെന്നി ശബ്ദമുണ്ടാക്കാതെ തോട്ടത്തിൽ നിന്നു പുറത്തുകടന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
വിവരമറിഞ്ഞു വനപാലകരും നാട്ടുകാരും തോട്ടത്തിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസം രാത്രി കാപ്പിസെറ്റ് – എസ്ടി കോളനി റോഡിൽ ചിലർ കടുവയെ കണ്ടിരുന്നു. ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയെ പിടിക്കാൻ കടുവ കൃഷിയിടങ്ങളിലേക്കു കയറിയതാകാമെന്നു നാട്ടുകാർ പറഞ്ഞു. തോട്ടങ്ങളിൽ പലതിലും അടിക്കാട് നിറഞ്ഞിട്ടുണ്ട്.