കൽപറ്റ ∙ വയനാട്ടിൽ കോൺഗ്രസിനു കൂടുതൽ വേരോട്ടമുണ്ടാക്കിയ നേതാക്കളിലൊരാളാണ് ഇന്നലെ അന്തരിച്ച പി.വി. ബാലചന്ദ്രൻ. കോൺഗ്രസിന്റെ മൂവർണക്കൊടിയേന്താൻ യുവാക്കളെ പ്രേരിപ്പിച്ച ബാലചന്ദ്രന്റെ അന്ത്യയാത്ര പക്ഷേ, ചെങ്കൊടി പുതച്ചാണ്. പതിറ്റാണ്ടുകളുടെ കോൺഗ്രസ് പാരമ്പര്യം ഉപേക്ഷിച്ച് 2021ൽ അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട്ടിൽ കോൺഗ്രസിനു കൂടുതൽ വേരോട്ടമുണ്ടാക്കിയ നേതാക്കളിലൊരാളാണ് ഇന്നലെ അന്തരിച്ച പി.വി. ബാലചന്ദ്രൻ. കോൺഗ്രസിന്റെ മൂവർണക്കൊടിയേന്താൻ യുവാക്കളെ പ്രേരിപ്പിച്ച ബാലചന്ദ്രന്റെ അന്ത്യയാത്ര പക്ഷേ, ചെങ്കൊടി പുതച്ചാണ്. പതിറ്റാണ്ടുകളുടെ കോൺഗ്രസ് പാരമ്പര്യം ഉപേക്ഷിച്ച് 2021ൽ അദ്ദേഹം സിപിഎമ്മിലെത്തി. പാർട്ടി അംഗത്വം കിട്ടിയില്ലെങ്കിലും പാർട്ടിക്കായി അണിയറയിൽ ഒട്ടേറെ തന്ത്രങ്ങൾ ആവിഷ്കരിച്ചു.

നിർണായകഘട്ടത്തിൽ പാർട്ടിയിലെത്തിയ നേതാവായിട്ടും അർഹിക്കുന്ന വലിയ പദവിയിലേക്ക് സിപിഎം അദ്ദേഹത്തെ ഉയർത്തിയില്ലെന്ന പരിഭവം കൂടെനിൽക്കുന്നവർക്ക് ഇപ്പോഴുമുണ്ട്. വയനാട്ടിൽ സംഘടനാരംഗത്തും പാർലമെന്ററി രംഗത്തും ഒരേപോലെ ശോഭിച്ച അപൂർവം കോൺഗ്രസുകാരുടെ പട്ടികയിൽ ബാലചന്ദ്രനും ഇടമുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാനമന്ദിരം ഉണ്ടായത് ബാലചന്ദ്രൻ ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ്.

ADVERTISEMENT

വിശ്വസിച്ചു കൂടെനിൽക്കുന്നവർക്കായി ഏതറ്റം വരെയും പോകുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേതെന്നു പഴയകാല സഹപ്രവർത്തകർ ഓർക്കുന്നു. കെ.കെ.രാമചന്ദ്രൻ കഴിഞ്ഞാൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന് ഏറ്റവും മാനസിക അടുപ്പമുണ്ടായിരുന്ന നേതാവ് ബാലചന്ദ്രനാണ്. ഗ്രൂപ്പ് പോര് രൂക്ഷമായപ്പോഴും മാറ്റിനിർത്തുന്നുവെന്നു തോന്നിയപ്പോഴും രണ്ടുതവണ സജീവരാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നു അദ്ദേഹം. 

ജില്ലാ പഞ്ചായത്തിലേക്ക് (അക്കാലത്ത് ജില്ലാ കൗൺസിൽ) അമ്പലവയൽ ഡിവിഷൻ സീറ്റ് കിട്ടാതായപ്പോൾ ഒരിക്കൽ സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിനെയും ഇടതുമുന്നണി സ്ഥാനാർഥിയെയും അട്ടിമറിച്ചു വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിക്കു കെട്ടിവച്ച കാശുപോലും നഷ്ടമായി. വയനാട്ടിൽ കോൺഗ്രസിന് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയങ്ങളുണ്ടായതു ബാലചന്ദ്രൻ നേതൃത്വത്തിലുള്ളപ്പോഴാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഇലക്‌ഷൻ ഏജന്റായിരുന്നു ബാലചന്ദ്രൻ.

ADVERTISEMENT

വയനാട്ടിലെ സഹകരണമേഖലയിൽ പലകാരണങ്ങളാലുണ്ടായ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ഒടുവിലാണ് അദ്ദേഹം പാർട്ടിവിടുന്നത്. ഏറെനാൾ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയ ബാലചന്ദ്രൻ 2021 ഒക്ടോബറിൽ കോൺഗ്രസിൽനിന്നു രാജിവച്ചു സിപിഎമ്മിലേക്കു പോയി. രോഗം ഏറെ അലട്ടിയപ്പോഴും രാഷ്ട്രീയനീക്കങ്ങളുമായി സജീവമായിരുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കോഴിക്കോട് ലോ കോളജിലെ കെഎസ്‌യു പ്രവർത്തനത്തിലൂടെയാണ് ബാലചന്ദ്രൻ കോൺഗ്രസിന്റെ അമരത്തെത്തിയത്.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കെപിസിസി അംഗവുമായി. മേപ്പാടി സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം നാളെ രാളെ രാവിലെ 9 മുതൽ 12 വരെ അമ്പലവയൽ ഗവ. ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട്, നരിക്കുണ്ടയിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് 4ന് സംസ്കാര ചടങ്ങുകൾ.