അമ്പലവയൽ ∙ തട്ടിപ്പുകാരുടെ പണമിടപാടിനെ തുടർന്നു കച്ചവടക്കാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതു തുടരുന്നു. ദിവസങ്ങൾക്കു മുൻപ് മീനങ്ങാടിയിൽ ചായക്കടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം അമ്പലവയലിലെ വ്യാപാരിയുടെ അക്കൗണ്ടും മരവിപ്പിച്ചു. അമ്പലവയലിൽ ഫാൻസി കട നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ ∙ തട്ടിപ്പുകാരുടെ പണമിടപാടിനെ തുടർന്നു കച്ചവടക്കാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതു തുടരുന്നു. ദിവസങ്ങൾക്കു മുൻപ് മീനങ്ങാടിയിൽ ചായക്കടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം അമ്പലവയലിലെ വ്യാപാരിയുടെ അക്കൗണ്ടും മരവിപ്പിച്ചു. അമ്പലവയലിൽ ഫാൻസി കട നടത്തുന്ന സുധീറിന്റെ അക്കൗണ്ടിലൂടെ, കാർ വിൽപനയുമായി ബന്ധപ്പെട്ടു 140650 രൂപയുടെ വ്യാജ ഇടപാടു നടന്നെന്ന കാരണത്താലാണ് അക്കൗണ്ട് മരവിപ്പിച്ചത്.

ബാങ്ക് രേഖകളിൽ ഇത്തരമൊരു ഇടപാടു കാണിക്കുന്നില്ല. ഛത്തീസ്ഗഡിലെ റായ്പൂരിലെ പെ‍‍ാലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിനാണ് അക്കൗണ്ട് മരവിപ്പിച്ചത്. ലക്ഷ്മൺകുമാർ പട്ടേൽ എന്നയാളാണ് ഇടപാട് നടത്തിയതായി കാണിക്കുന്നത്. കഴിഞ്ഞ ദിവസം അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ചത് അറിഞ്ഞത്. ഇനി റായ്പൂരിലെ പൊലീസ് സ്റ്റേഷനിൽ എത്തി ബാങ്ക് രേഖകൾ ഹാജരാക്കിയാൽ മാത്രമേ അക്കൗണ്ട് പുനഃസ്ഥാപിക്കാനാകൂ.

ADVERTISEMENT

മിക്ക വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഐഡി  ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിനാൽ തട്ടിപ്പു നടത്തുന്നവരുടെ അക്കൗണ്ടിൽ നിന്നുള്ള പണം എപ്പോൾ വേണമെങ്കിലും എത്താമെന്ന സാധ്യതയുണ്ട്. മീനങ്ങാടിയിൽ ചായ കുടിച്ചതിന് 20 രൂപ വന്നതാണു വ്യാപാരിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ കാരണം. യുപിഐ ഐഡി ഉപയോഗിച്ചുള്ള പണം ഇടപാട് വ്യാപകമായതിനാൽ ഇതു വേണ്ടെന്നു വയ്ക്കാൻ കഴിയാത്ത അവസ്ഥയിലുമാണു വ്യാപാരികൾ.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local