കൽപറ്റ ∙ വൈദേശിക അധിനിവേശത്തിനെതിരെ വീറുറ്റ ചെറുത്തുനിൽപു നടത്തിയ ഗോത്ര ജനതയ്ക്കായി വൈത്തിരിയിൽ മ്യൂസിയം ഒരുങ്ങുന്നു. കോഴിക്കോട് ചേവായൂരിലെ പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർത്താഡ്‌സ്) കീഴിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ധനസഹായത്തോടെയാണു പട്ടികവർഗ സ്വാതന്ത്ര്യ സമരസേനാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വൈദേശിക അധിനിവേശത്തിനെതിരെ വീറുറ്റ ചെറുത്തുനിൽപു നടത്തിയ ഗോത്ര ജനതയ്ക്കായി വൈത്തിരിയിൽ മ്യൂസിയം ഒരുങ്ങുന്നു. കോഴിക്കോട് ചേവായൂരിലെ പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർത്താഡ്‌സ്) കീഴിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ധനസഹായത്തോടെയാണു പട്ടികവർഗ സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയം നിർമിക്കുന്നത്. വൈത്തിരി സുഗന്ധഗിരിയിലെ 20 ഏക്കറിലാണു മ്യൂസിയം ഉയരുക. തദ്ദേശീയ സ്വാതന്ത്ര്യസമര സേനാനികളെ അടയാളപ്പെടുത്തുന്നതിനൊപ്പം ജന്മനാടിനായുള്ള അവരുടെ ത്യാഗത്തിന്റെ സ്മരണ നിലനിർത്താനും മ്യൂസിയം ലക്ഷ്യമിടുന്നു. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണു നിർമാണച്ചുമതല. 16.66 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണു നിലവിൽ തുടങ്ങുന്നത്. ആദ്യഘട്ടമായി വയനാട്ടിലെ പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദ ചരിത്രം മ്യൂസിയത്തിൽ ഇടം പിടിക്കും.  മ്യൂസിയം നിർമാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും ഉൾപ്പെടുത്തിയാണു നിർമാണം. തദ്ദേശീയ സാംസ്‌കാരിക പൈതൃകം, തനതു പാരമ്പര്യ കലാവിഷ്‌കാരങ്ങൾ, സംഗീതം, ഭക്ഷ്യവൈവിധ്യം എന്നിവയും മ്യൂസിയത്തിൽ ഉണ്ടാകും. മ്യൂസിയം ശിലാസ്ഥാപനം സുഗന്ധഗിരിയിൽ 25ന് 10.30ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, രാഹുൽ ഗാന്ധി എംപി, എംഎൽഎമാരായ ടി.സിദ്ദീഖ്, ഒ.ആർ.കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ പങ്കെടുക്കും.

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരരായ ഗോത്രവർഗക്കാർ താമസിക്കുന്ന മേഖലയിൽ ഇത്തരമൊരു മ്യൂസിയം സ്ഥാപിക്കുന്നതു ഗോത്രവിഭാഗക്കാരുടെ ത്യാഗങ്ങളെ തലമുറകളിലേക്കു കൈമാറാൻ ഏറെ സഹായകരമാകും. കോഴിക്കോട് സ്ഥാപിക്കാനിരുന്ന മ്യൂസിയം വയനാട്ടിൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണനു നേരത്തെ നിവേദനം നൽകിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT