കുറിച്യർമല എൽപി സ്കൂളിന് പുതിയ അക്ഷരമുറ്റം
പൊഴുതന ∙ കുറിച്യർമല എൽപി സ്കൂൾ നിർമാണത്തിനു സ്ഥലം വാങ്ങി. സേട്ടുക്കുന്ന് എട്ടേക്കർ പ്രദേശത്താണു സ്കൂൾ നിർമാണത്തിന് 71 സെന്റ് വാങ്ങിയത്. റജിസ്ട്രേഷൻ നടപടി കഴിഞ്ഞ ദിവസം പൂർത്തിയായി. 2018ലെ ഉരുൾപൊട്ടലിൽ സ്കൂൾ കെട്ടിടവും സ്ഥലവും ഉപയോഗരഹിതമായതോടെയാണു പുതിയ സ്ഥലം വാങ്ങാൻ നടപടി തുടങ്ങിയത്. ഉരുൾപൊട്ടൽ

പൊഴുതന ∙ കുറിച്യർമല എൽപി സ്കൂൾ നിർമാണത്തിനു സ്ഥലം വാങ്ങി. സേട്ടുക്കുന്ന് എട്ടേക്കർ പ്രദേശത്താണു സ്കൂൾ നിർമാണത്തിന് 71 സെന്റ് വാങ്ങിയത്. റജിസ്ട്രേഷൻ നടപടി കഴിഞ്ഞ ദിവസം പൂർത്തിയായി. 2018ലെ ഉരുൾപൊട്ടലിൽ സ്കൂൾ കെട്ടിടവും സ്ഥലവും ഉപയോഗരഹിതമായതോടെയാണു പുതിയ സ്ഥലം വാങ്ങാൻ നടപടി തുടങ്ങിയത്. ഉരുൾപൊട്ടൽ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിച്ചത്.
കെട്ടിടത്തിനു നേരത്തെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സ്ഥലം വാങ്ങൽ വൈകിയതോടെ തുടർ നടപടി തടസ്സപ്പെട്ടു. നിലവിലെ സ്കൂൾ ഉപയോഗരഹിതമായതു മുതൽ മേൽമുറി മദ്രസയിലാണു സ്കൂൾ പ്രവർത്തിക്കുന്നത്. സ്ഥലം ലഭ്യമായതോടെ കെട്ടിട നിർമാണ നടപടികളും വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.