അനുജന് കിട്ടിയത് മൃതദേഹത്തിന്റെ ഫോട്ടോ മാത്രം; കുടകിലെ ദുരൂഹ മരണങ്ങൾക്കു പതിറ്റാണ്ടുകളുടെ പഴക്കം
കൽപറ്റ ∙ പണിക്കുപോയി മാസങ്ങൾ കഴിഞ്ഞും തിരിച്ചെത്താതായപ്പോഴാണു വെള്ളമുണ്ട വാളാരംകുന്ന് ഊരിലെ ശ്രീധരനെത്തേടി സഹോദരൻ അനിൽ കുടകിലേക്കു തിരിച്ചത്. ശ്രീധരൻ പണിയെടുത്തിരുന്ന കുടക് ബിരുനാണിയിലെ തോട്ടത്തിലെത്തിയ അനിലിനു കിട്ടിയത് ഏട്ടന്റെ മൃതദേഹത്തിന്റെ ഫോട്ടോ മാത്രം! എവിടെയാണു ശ്രീധരന്റെ സംസ്കാരം
കൽപറ്റ ∙ പണിക്കുപോയി മാസങ്ങൾ കഴിഞ്ഞും തിരിച്ചെത്താതായപ്പോഴാണു വെള്ളമുണ്ട വാളാരംകുന്ന് ഊരിലെ ശ്രീധരനെത്തേടി സഹോദരൻ അനിൽ കുടകിലേക്കു തിരിച്ചത്. ശ്രീധരൻ പണിയെടുത്തിരുന്ന കുടക് ബിരുനാണിയിലെ തോട്ടത്തിലെത്തിയ അനിലിനു കിട്ടിയത് ഏട്ടന്റെ മൃതദേഹത്തിന്റെ ഫോട്ടോ മാത്രം! എവിടെയാണു ശ്രീധരന്റെ സംസ്കാരം
കൽപറ്റ ∙ പണിക്കുപോയി മാസങ്ങൾ കഴിഞ്ഞും തിരിച്ചെത്താതായപ്പോഴാണു വെള്ളമുണ്ട വാളാരംകുന്ന് ഊരിലെ ശ്രീധരനെത്തേടി സഹോദരൻ അനിൽ കുടകിലേക്കു തിരിച്ചത്. ശ്രീധരൻ പണിയെടുത്തിരുന്ന കുടക് ബിരുനാണിയിലെ തോട്ടത്തിലെത്തിയ അനിലിനു കിട്ടിയത് ഏട്ടന്റെ മൃതദേഹത്തിന്റെ ഫോട്ടോ മാത്രം! എവിടെയാണു ശ്രീധരന്റെ സംസ്കാരം
കൽപറ്റ ∙ പണിക്കുപോയി മാസങ്ങൾ കഴിഞ്ഞും തിരിച്ചെത്താതായപ്പോഴാണു വെള്ളമുണ്ട വാളാരംകുന്ന് ഊരിലെ ശ്രീധരനെത്തേടി സഹോദരൻ അനിൽ കുടകിലേക്കു തിരിച്ചത്. ശ്രീധരൻ പണിയെടുത്തിരുന്ന കുടക് ബിരുനാണിയിലെ തോട്ടത്തിലെത്തിയ അനിലിനു കിട്ടിയത് ഏട്ടന്റെ മൃതദേഹത്തിന്റെ ഫോട്ടോ മാത്രം! എവിടെയാണു ശ്രീധരന്റെ സംസ്കാരം നടത്തിയതെന്നുപോലും ബന്ധുക്കളെ അറിയിച്ചില്ല. പൊലീസ് കൊടുത്തുവിട്ട മുടിയിഴകൾ നാട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തേണ്ടിവന്നു അവർക്ക്. ഉപജീവനത്തിനായി വിദൂരനാടുകളിൽ പോയി തൊഴിലെടുക്കാൻ നിർബന്ധിക്കപ്പെടുന്നവർ ശ്രീധരനെപ്പോലെ ഓർമകൾ മാത്രം ബാക്കിയാക്കി എവിടെയോ ഇല്ലാതായിപ്പോകുകയാണ്.
പാഴിലായ പ്രഖ്യാപനങ്ങൾ
2005-2008 കാലയളവിൽ കുടകിൽ ഇതുപോലെ ദുരൂഹമരണങ്ങൾ വർധിച്ചപ്പോൾ വിവിധ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് അധികൃതർ ഉണർന്നു പ്രവർത്തിച്ചിരുന്നു. ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും പ്രശ്നത്തിൽ ഇടപെട്ടു. ആദിവാസികളെ ജോലിക്കു കൊണ്ടുപോകുമ്പോൾ ഊരുമൂപ്പൻ, എസ്ടി പ്രമോട്ടർ, ടിഡിഒ, പൊലീസ് എന്നിവരിലാരെയെങ്കിലും അറിയിക്കണം, തൊഴിൽദിനങ്ങളെക്കുറിച്ചും വേതനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണം, അതിർത്തി കടക്കുന്ന വാഹനങ്ങളെയും അതിലെ തൊഴിലാളികളെയും കുറിച്ചുള്ള കണക്കുകൾ സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങൾ ജില്ലാഭരണകൂടം ഇറക്കി.
ചെക്പോസ്റ്റുകളിൽ പ്രത്യേക റജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശമുണ്ടായി. കുറച്ചുനാൾ ഇതെല്ലാം തുടർന്നെങ്കിലും പിന്നീടു നിലച്ചു. പട്ടികജാതി പട്ടികവർഗക്ഷേമത്തിനു നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ 2018ൽ നിയോഗിച്ച നിയമസഭാ സമിതിയുടെ ശുപാർശകളും നടപ്പിലായില്ല. കൂലിക്കു പകരം മദ്യം നൽകിയുള്ള ചൂഷണം അവസാനിപ്പിക്കണമെന്നതായിരുന്നു നിർദേശങ്ങളിലൊന്ന്. പ്രഖ്യാപനങ്ങളും നിർദേശങ്ങളും ചട്ടപ്പടി ഇറങ്ങിയെങ്കിലും വർഷങ്ങൾക്കിപ്പുറവും കുടകുമരണങ്ങൾ അറുതിയില്ലാതെ തുടരുന്നു
ദുരിതം പിടിച്ച കുടകുപണി
ഏറ്റവും ദുരിതം പിടിച്ച പണികളിലൊന്നാണു കാപ്പിപ്പണിയെന്നു തൊഴിലാളികൾ പറയും. കുടകിലെ തോട്ടങ്ങളിലാകുമ്പോൾ ദുരിതം ഇരട്ടിയാകും. ഭക്ഷണം പോലും തൊഴിലുടമ തരില്ല. വിശ്രമിക്കാനും സമയമുണ്ടാകില്ല. എത്ര ക്ഷീണിച്ചാലും നടുനിവർത്തിയാലുടൻ കങ്കാണിമാർ പാഞ്ഞെത്തും. നിർത്താതെ 'മരണപ്പണി'യെടുത്താൽ മാത്രമേ അന്നന്നത്തെ അന്നത്തിനു വക കണ്ടെത്താനും മാത്രമുള്ള കാപ്പി പറിക്കാനാകൂ. കിട്ടുന്ന കൂലിയിൽ നല്ലൊരു പങ്ക് ഏജന്റിനു നൽകണം. ജീപ്പ് യാത്രയ്ക്കും പണം ചെലവാകും. രാവിലെ 6നു വീട്ടുജോലികളെല്ലാം തീർത്താണു മിക്ക സ്ത്രീകളും തോട്ടത്തിലേക്കു പുറപ്പെടുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
കഠിനജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയാലും വിശ്രമമില്ലാത്ത ജീവിതങ്ങൾ! സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെയാണു തൊഴിലാളികൾക്കു തോട്ടത്തിൽ കീടനാശിനി തളിക്കേണ്ടിവരുന്നത്. പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ ഭീഷണി വേറെ. തദ്ദേശീയരായ തൊഴിലാളികൾ ഇടുങ്ങിയ ലയങ്ങളിലാണു താമസം. ശുചിമുറി സൗകര്യം പോലും അപര്യാപ്തം. കുടുംബസമേതം കിടപ്പും ഭക്ഷണം പാകം ചെയ്യലുമെല്ലാം ഒറ്റമുറി ലയങ്ങളിലാണ്. തൊഴിലാളി കുടുംബങ്ങൾക്കു മെച്ചപ്പെട്ട ചികിത്സയും അവരുടെ മക്കൾക്കു മികച്ച വിദ്യാഭ്യാസവും ഉറപ്പുവരുത്താൻ നടപടികളില്ല.
പേടിപ്പിക്കാൻ വേട്ടനായ്ക്കളും തോക്കും
ഇതിനെല്ലാം പുറമേ ചില തോട്ടമുടമകളുടെ വേട്ടനായ്ക്കളും എത്തും. കടം നൽകിയ പണം തിരിച്ചുതരാത്തതിനു കർണാടക സ്വദേശിയായ ഹരീഷ് എന്ന തൊഴിലാളിയെ പട്ടിയെ വിട്ടു കടിപ്പിച്ചത് അധികം പഴയ സംഭവമല്ല. തലയ്ക്കു ഗുരുതര മുറിവേറ്റ ഹരീഷിനു തലനാരിഴയ്ക്കാണു ജീവൻ തിരിച്ചുകിട്ടിയത്. പലിശസഹിതം പണം തിരിച്ചുകൊടുത്തിട്ടും മുതലാളി ഉപദ്രവിച്ചെന്നും പിന്നീടു കാപ്പിത്തോട്ടത്തിലേക്കു പോയിട്ടില്ലെന്നും ഹരീഷ് പറയുന്നു.
തൊഴിലാളികൾക്കു നൽകിയ കൂലിയുടെയും കടം കൊടുത്ത പണത്തിന്റെയും കള്ള റജിസ്റ്ററും പറ്റുബുക്കും സൂക്ഷിച്ചാണു ചില തോട്ടമുടമകൾ കൊള്ളലാഭമുണ്ടാക്കുന്നതെന്നാണു തൊഴിലാളികളുടെ ആരോപണം. കുടകിലെ ഇഞ്ചിപ്പാടത്തും കാപ്പിത്തോട്ടത്തിലുമെല്ലാം തോക്കുകൾ സുലഭം. നായ്ക്കളും തോക്കും വന്യമൃഗവേട്ടയ്ക്കു മാത്രമല്ല, മനുഷ്യക്കുരുതിക്കും ഉപയോഗിക്കുന്നു.