കൽപറ്റ ∙ സേവന നിരക്ക് പുതുക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുമായി ഫോറം ഓഫ് അക്ഷയ സെന്റർ ഒൻട്രപ്രനേഴ്സിന്റെ (ഫേസ്) നേതൃത്വത്തിൽ അക്ഷയ സംരംഭകർ പ്രക്ഷോഭത്തിലേക്ക്. വരവും ചെലവും ഒത്തുപോകാതെ വിഷമിക്കുകയാണു സംരംഭകരെന്നും 2015നു ശേഷം സേവന നിരക്കു പുതുക്കാത്തതാണു പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ സേവന നിരക്ക് പുതുക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുമായി ഫോറം ഓഫ് അക്ഷയ സെന്റർ ഒൻട്രപ്രനേഴ്സിന്റെ (ഫേസ്) നേതൃത്വത്തിൽ അക്ഷയ സംരംഭകർ പ്രക്ഷോഭത്തിലേക്ക്. വരവും ചെലവും ഒത്തുപോകാതെ വിഷമിക്കുകയാണു സംരംഭകരെന്നും 2015നു ശേഷം സേവന നിരക്കു പുതുക്കാത്തതാണു പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും ജില്ലാ പ്രസിഡന്റ് ജോൺ മാത്യു, സെക്രട്ടറി കെ.കെ.സോണി ആസാദ് എന്നിവർ പറഞ്ഞു.അക്ഷയ സംരംഭകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി നാളെ സെക്രട്ടേറിയറ്റ് മാർച്ചും തുടർന്ന് ധർണയും നടത്തും. ജില്ലയിൽ നിന്നു 53 പേർ പങ്കെടുക്കും. 

അക്ഷയ പ്രോജക്ടിനു മാത്രമായി ഡയറക്ടറെ നിയമിക്കുക, കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി തീരുമാനിക്കുന്നത് അവസാനിപ്പിക്കുക, സംരംഭകരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവു പിൻവലിക്കുക, സ്വകാര്യ ഓൺലൈൻ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. കോവിഡ് കാലത്തുപോലും സംരംഭകർക്കായി സർക്കാർ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചില്ലെന്നും സർക്കാരിനായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ പ്രതിഫലത്തുക കുടിശികയായിട്ടു മാസങ്ങളായെന്നും ഇവർ പറഞ്ഞു.