കൈനാട്ടിയിൽ ലോറിയും ബസും കൂട്ടിയിടിച്ചു 11 പേർക്കു പരുക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം
കൽപറ്റ ∙ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു 11 പേർക്കു പരുക്കേറ്റു. ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രു (44), കെഎസ്ആർടിസി ഡ്രൈവർ കോട്ടയം സ്വദേശി ഭവീൻ ഇ. കുര്യാക്കോസ് (46), കണ്ടക്ടർ എസ്.ആർ. അരുൺ (37), യാത്രക്കാരായ കണിയാമ്പറ്റ സ്വദേശി ഷഹാന (21), നടവയൽ സ്വദേശി ഫ്രാൻസിസ് (76), പള്ളിക്കുന്ന്

കൽപറ്റ ∙ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു 11 പേർക്കു പരുക്കേറ്റു. ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രു (44), കെഎസ്ആർടിസി ഡ്രൈവർ കോട്ടയം സ്വദേശി ഭവീൻ ഇ. കുര്യാക്കോസ് (46), കണ്ടക്ടർ എസ്.ആർ. അരുൺ (37), യാത്രക്കാരായ കണിയാമ്പറ്റ സ്വദേശി ഷഹാന (21), നടവയൽ സ്വദേശി ഫ്രാൻസിസ് (76), പള്ളിക്കുന്ന് സ്വദേശി നീനു (30), പനമരം സ്വദേശി ഉഷാഭായി (48), മില്ലുമുക്ക് സ്വദേശി നസീമ (39), കമ്പളക്കാട് സ്വദേശി മണികണ്ഠൻ (37), പുൽപള്ളി സ്വദേശി വിനീത (38) തുടങ്ങിയവർക്കാണു പരുക്കേറ്റത്.
ലോറി ഡ്രൈവർ ചന്ദ്രുവിന്റെ പരുക്കു ഗുരുതരമാണ്. ഇരു കാലുകൾക്കും പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മറ്റുള്ളവരുടെ നില ഗുരുതരമല്ല. നിസാര പരുക്കേറ്റ 10 പേരെ കൽപറ്റ ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ഇന്നലെ രാവിലെ 6.45 ഓടെ കൈനാട്ടി റിലയൻസ് പമ്പിനു സമീപമാണ് അപകടം. നടവയലിൽ നിന്നു ചങ്ങനാശ്ശേരിയിലേക്കു പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസും കർണാടകയിലേക്കു പോകുകയായിരുന്ന മിനി ലോറിയുമാണു കൂട്ടിയിടിച്ചത്. റോഡിലെ ഇറക്കത്തിൽ അമിത വേഗത്തിലെത്തിയ മിനി ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബസിലെ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാർക്കാണു പരുക്കേറ്റത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനത്തിനെത്തി. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ കാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവർ ചന്ദ്രുവിനെ അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ട് യന്ത്രം ഉപയോഗിച്ച് കാബിൻ മുറിച്ചുമാറ്റിയാണു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണു ഗതാഗതക്കുരുക്കൊഴിവാക്കിയത്. എന്നാൽ, അപകടത്തിൽ പെട്ട ബസ് രാവിലെ പത്തരയോടെ ക്രെയിൻ ഉപയോഗിച്ചു സ്ഥലത്തു നിന്നു മാറ്റാൻ തുടങ്ങിയതോടെ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ബൈപാസ് ഉപയോഗിക്കാതെ ബസ് ടൗണിലൂടെയാണു കൊണ്ടുപോയത്. ഇതാണു ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാക്കിയത്.
സീനിയർ ഫയർ ഓഫിസർ കെ.എം. ഷിബു, ഫയർ ഓഫിസർമാരായ എ.ആർ. രാജേഷ്, എം.പി. ധനീഷ്കുമാർ, കെ.എസ്. ശ്രീജിത്ത്, പി.ആർ. മിഥുൻ, എം.കെ. വിനോദ്, എം. ജിതിൻ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണു രക്ഷാപ്രവർത്തനം നടത്തിയത്.