ഗൂഡല്ലൂർ ∙ ചീറിയെത്തിയ കാട്ടാനയുടെ മുൻപിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട ചേരമ്പാടി റേഞ്ചിലെ വനംവകുപ്പ് ഗാർഡ് ഗുണശേഖരന് ഇതു രണ്ടാം ജന്മം. ഗൂഡല്ലൂർ- ബത്തേരി റോഡിലെ ഏലിയാസ്കടയ്ക്കു സമീപത്ത് ഇറങ്ങിയ കാട്ടാനയെ ഓടിയ്ക്കാനാണ് ഗുണശേഖരനും സംഘവും രാവിലെ എത്തിയത്. കാട്ടാനയെ തുരത്തുന്നതിനിടയിൽ ഗാർഡൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ ചീറിയെത്തിയ കാട്ടാനയുടെ മുൻപിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട ചേരമ്പാടി റേഞ്ചിലെ വനംവകുപ്പ് ഗാർഡ് ഗുണശേഖരന് ഇതു രണ്ടാം ജന്മം. ഗൂഡല്ലൂർ- ബത്തേരി റോഡിലെ ഏലിയാസ്കടയ്ക്കു സമീപത്ത് ഇറങ്ങിയ കാട്ടാനയെ ഓടിയ്ക്കാനാണ് ഗുണശേഖരനും സംഘവും രാവിലെ എത്തിയത്. കാട്ടാനയെ തുരത്തുന്നതിനിടയിൽ ഗാർഡൻ ആശുപത്രി റോഡിലേക്കു ഗുണശേഖരൻ മാറി നിന്നു. 

ഈ ഭാഗത്തേക്ക് മറ്റൊരു ആന ഓടിയെത്തിയതോടെ റോഡിന് താഴേയ്ക്കുള്ള പൊന്തക്കാട്ടിലേക്ക് ഗുണശേഖരൻ എടുത്ത് ചാടി. പൊന്തക്കാട്ടിൽ നിന്നും ബത്തേരി റോഡിലേക്ക് ഉരുണ്ടു വീണു. മുൾച്ചെടികളിൽ ഉടക്കി നേരിയ പരുക്കേറ്റു. പിന്നീട് എഴുന്നേറ്റ് റോഡിലൂടെ ഓടി രക്ഷപ്പെട്ടു. പിറകിലെത്തിയ കാട്ടാന റോഡിലൂടെ മുകളിലേക്ക് ഓടിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

ADVERTISEMENT

റോഡിനു താഴെയുള്ള വലിയ ചരുവിലേക്കാണ് ഗുണശേഖരൻ ഓടി വീണത്. കാട്ടാനയെ ഓടിക്കുന്നതു സമീപത്തെ വീട്ടിലുണ്ടായിരുന്നവർ മൊബൈലിൽ ഷൂട്ട് ചെയ്തിനിടയിലാണു ഗുണശേഖരന്റെ രക്ഷപ്പെടലും മൊബൈലിൽ പതിഞ്ഞത്. ഗുണശേഖരന്റെ രക്ഷപ്പെടൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് .