വയനാട് ജില്ലയിൽ ഇന്ന് (04-10-2023); അറിയാൻ, ഓർക്കാൻ
റേഷൻ മുൻഗണനാ കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു കൽപറ്റ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 10 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. ആശ്രയ പദ്ധതിയിൽ അംഗങ്ങളാവർ, മാനസികവും ശാരീരികമായും വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, ഭർത്താവ്
റേഷൻ മുൻഗണനാ കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു കൽപറ്റ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 10 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. ആശ്രയ പദ്ധതിയിൽ അംഗങ്ങളാവർ, മാനസികവും ശാരീരികമായും വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, ഭർത്താവ്
റേഷൻ മുൻഗണനാ കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു കൽപറ്റ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 10 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. ആശ്രയ പദ്ധതിയിൽ അംഗങ്ങളാവർ, മാനസികവും ശാരീരികമായും വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, ഭർത്താവ്
റേഷൻ മുൻഗണനാ കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 10 മുതൽ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം. ആശ്രയ പദ്ധതിയിൽ അംഗങ്ങളാവർ, മാനസികവും ശാരീരികമായും വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, ഭർത്താവ് മരണമടഞ്ഞ പ്രായാധിക്യമുളള സ്ത്രീകൾ, എയ്ഡ്‌സ്, കാൻസർ ബാധിതർ, ഡയാലിസിസിന് വിധേയരാകുന്നവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവർ, ശരീരം തളർന്നു കിടപ്പിലായവർ, 2009 ലോ അതിനുശേഷമോ തദ്ദേശ സ്ഥാപനങ്ങളുടെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ തുടങ്ങിയവർക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുളള അപേക്ഷകൾ സമർപ്പിക്കാം. പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല. തയാറാക്കിയ അപേക്ഷയോടൊപ്പം അധികൃതർ നൽകുന്ന സാക്ഷ്യ പത്രത്തിന്റെ അസൽ രേഖകളും സമർപ്പിക്കണം.
കൃഷിനാശം: സഹായധനത്തിന് അപേക്ഷ നൽകാം
കൽപറ്റ ∙ കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്കു സഹായധനത്തിന് അപേക്ഷ സമർപ്പിക്കാം. എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമി, നാശനഷ്ടം സംഭവിച്ച കാർഷിക വിളകൾ എന്നീ വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in. മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂം തുറന്നു. 9495622176
വിദേശ തൊഴിൽ വായ്പ പദ്ധതി: അപേക്ഷ നൽകാം
കൽപറ്റ ∙ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശ തൊഴിൽ വായ്പ പദ്ധതിയിലേക്ക് പട്ടികജാതി യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽദാതാവിൽ നിന്നു തൊഴിൽ ചെയ്യാൻ ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരുമാകണം. നോർക്ക റൂട്‌സ്, ഒഡിഇപിസി സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന.
അപേക്ഷകർ 18 നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയരുത്. 50 വയസ്സ് കവിയാത്തവരും രണ്ടര ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരുമായ അപേക്ഷകർക്ക് മാത്രമാണ് സബ്‌സിഡിക്ക് അർഹത. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വീസ, പാസ്പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാ ഫോം കൽപറ്റയിലെ ജില്ലാ ഓഫിസിൽ ലഭിക്കും. 04936 202869.
താലൂക്ക് വികസന സമിതി യോഗം
വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം 7ന് രാവിലെ 10.30ന് വൈത്തിരി പഞ്ചായത്ത് ഹാളിൽ നടക്കും.
പിഎസ്സി അഭിമുഖം
കൽപറ്റ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ് കാറ്റഗറി നമ്പർ. 203/2021) തസ്തികയുടെ അഭിമുഖം 11, 12, 13 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വയനാട്, കോഴിക്കോട് ജില്ലാ ഓഫിസുകളിൽ നടക്കും. 04936 202539.
സോഷ്യൽ വർക്കർ നിയമനം
കൽപറ്റ ∙ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രഫഷനൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കളെ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 21നും 35 നും ഇടയിൽ പ്രായമുള്ള എംഎസ്ഡബ്ല്യു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 13 വരെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നൽകാം. 04936 203824.
ഹ്രസ്വകാല കംപ്യൂട്ടർ പരിശീലനം
കൽപറ്റ ∙ പട്ടികജാതി വിഭാഗ ഉദ്യോഗാർഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി കെൽട്രോൺ നടത്തുന്ന സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാർഡ് സഹിതം അതത് താലൂക്കുകളിലെ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ചുകളിൽ നേരിട്ടെത്തി 9നു മുൻപ് അപേക്ഷ നൽകണം.
കുടുംബ കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി ടി.പി സുരേഷ് ബാബു 13ന് ബത്തേരി കോടതിയിലും 21ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതൽ 5 വരെ സിറ്റിങ് നടത്തും.
ഗവ. ഐടിഐയിൽ സീറ്റ് ഒഴിവ്
കൽപറ്റ ∙ ഗവ. ഐടിഐയിൽ മെക്കാനിക് ഡീസൽ, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ബേക്കർ ആൻഡ് കൺഫെക്‌ഷനർ, ഫുഡ് ആൻഡ് ബവ്റിജസ് സർവീസസ് എന്നീ എൻസിവിടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. 04936 205519.
പഴശ്ശി പാർക്കിൽ പ്രവേശനം തുടങ്ങി
മാനന്തവാടി ∙ നിപ്പ ഭീതി ഒഴിവായ സാഹചര്യത്തിൽ പഴശ്ശി പാർക്കിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ സന്ദർശന നിയന്ത്രണം പിൻവലിച്ചു.
ക്വിസ് മത്സരം
കൽപറ്റ ∙ ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നു ഹൈസ്‌കൂൾ വിദ്യാർഥികൾക്കു 10ന് പുത്തൂർവയൽ പരിശീലന കേന്ദ്രത്തിൽ ക്വിസ് മത്സരം നടത്തും. ഒരു വിദ്യാലയത്തിൽ നിന്ന് 2 പേർ അടങ്ങിയ ടീമിന് പങ്കെടുക്കാം. ഉച്ചയ്ക്ക് 1.30ന് എത്തണം. 04936 202602.
ടാബ്ലോ മത്സരം
കൽപറ്റ ∙ മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവ സംയുക്തമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കു ടാബ്ലോ മത്സരം നടത്തും. യുവ സമൂഹവും മാനസികാരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മത്സരം 10ന് രാവിലെ 10ന് പുൽപള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളജിൽ. ഒരു സ്‌കൂൾ / കോളജിൽ നിന്ന് 6 മുതൽ 15 കുട്ടികളെ വരെ പങ്കെടുപ്പിക്കാം. മത്സരത്തിന്റെ സമയ പരിധി പരമാവധി 30 സെക്കൻഡ്. 7 ന് അകം റജിസ്റ്റർ ചെയ്യണം. 9744110071.
സീറ്റ് ഒഴിവ്
ബത്തേരി∙ സെന്റ് മേരീസ് കോളജിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ കോളജ് ഓഫിസിൽ ഹാജരാകണം. ബിരുദ കോഴ്സുകളിലേക്ക് 4 ന് ഉച്ചയ്ക്ക് 2ന് മുൻപും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 5ന് ഉച്ചയ്ക്ക് 2 ന് മുൻപുമാണ് എത്തേണ്ടത്. 04936 220246