കൽപറ്റ ∙ മേൽനോട്ടത്തിന് ആരുമില്ല; നഗരമധ്യത്തിലെ, അനന്തവീര തിയറ്ററിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോടു ചേ‍ർന്ന ഇടവഴി വീണ്ടും ദുർഗന്ധപൂരിതം. സാമൂഹികവിരുദ്ധരെ പിടികൂടാൻ ഇടവഴിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നഗരസഭാ അധികൃതർ എടുത്തു മാറ്റിയതോടെയാണു ഇടവഴി വീണ്ടും മലിനമായത്. രാത്രി സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ മേൽനോട്ടത്തിന് ആരുമില്ല; നഗരമധ്യത്തിലെ, അനന്തവീര തിയറ്ററിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോടു ചേ‍ർന്ന ഇടവഴി വീണ്ടും ദുർഗന്ധപൂരിതം. സാമൂഹികവിരുദ്ധരെ പിടികൂടാൻ ഇടവഴിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നഗരസഭാ അധികൃതർ എടുത്തു മാറ്റിയതോടെയാണു ഇടവഴി വീണ്ടും മലിനമായത്. രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. സ്ഥലത്തു നിരീക്ഷണം ശക്തമാക്കുമെന്നും ഇടവഴിയിൽ മലമൂത്ര വിസർജനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞ ജനുവരി 26നാണു ഇടവഴിയിലെ വൈദ്യുതിക്കാലുകളിലൊന്നിൽ 2 സിസിടിവി ക്യാമറ സ്ഥാപിച്ചത്.

മാലിന്യങ്ങൾ നീക്കം ചെയ്ത് ഇടവഴി നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു മലയാള മനോരമ ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നഗരസഭാ അധികൃതർ നടപടികളുമായി രംഗത്തിറങ്ങിയത്. ഇടവഴിയിൽ മലമൂത്ര വിസർജനം നടത്തുന്നവരെ കണ്ടെത്താനാൻ ജീവനക്കാരെയും നഗരസഭ ഇവിടെ നിയോഗിച്ചിരുന്നു. 3 മാസത്തോളം ഇടവഴിയിൽ ജീവനക്കാരുടെ നിരീക്ഷണം ശക്തമായിരുന്നു. ഇക്കാലയളവിൽ ഇവിടെ മാലിന്യം തള്ളലും  മലമൂത്ര വിസർജനവും ഉണ്ടായിരുന്നില്ല. 

ADVERTISEMENT

നിയന്ത്രണങ്ങൾ ക്രമേണ ഇല്ലാതായതോടെ നിലവിൽ ഇടവഴിയോടു ചേർന്ന തിയറ്ററിലെ ചെറിയ ഗെയ്റ്റിനു സമീപവും ഇടവഴിയിൽ നിർമാണം പുരോഗമിക്കുന്ന പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ മതിലിനോടു ചേർന്നും മാലിന്യം നിറഞ്ഞു. സാമൂഹികവിരുദ്ധർ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളും മുറുക്കി തുപ്പുന്നതും കാരണം ഇടവഴി വൃത്തിഹീനമായി. ഇടവഴിയിലെ തെരുവുവിളക്കുകൾ പ്രവർത്തന സജ്ജവുമല്ല. ഇതുകാരണം സ്ത്രീകൾ രാത്രി ഇതുവഴി പോകാൻ ഭയക്കുകയാണ്. ദിവസവും നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന നഗരമധ്യത്തിലെ, അനന്തവീര തിയറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പിനോടു ചേർന്ന പ്രധാന മേഖല ചീഞ്ഞുനാറിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭാധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി. 

മലമൂത്ര വിസർജനത്തിന്റെ അസഹനീയമായ ദുർഗന്ധവും പേറിയാണു വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. പ്രധാന റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവരും ദുർഗന്ധം സഹിക്കണം. ദിവസേന നൂറുക്കണക്കിനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. പള്ളിത്താഴെ റോഡിലേക്കും ഇതിലൂടെ പ്രവേശിക്കാനാകും.

ADVERTISEMENT

''അനന്തവീരയോടു ചേർന്ന ഇടവഴി വീണ്ടും മാലിന്യംതള്ളൽ കേന്ദ്രമായതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കും. ക്യാമറകൾ പുനഃസ്ഥാപിക്കും.''
- കേയംതൊടി മുജീബ് കൽപറ്റ നഗരസഭാധ്യക്ഷൻ