പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം ഇന്നും നാളെയും
വൈത്തിരി ∙ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ 52ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും വൈത്തിരി വില്ലേജ് റിസോർട്സിൽ നടക്കുമെന്നു സംഘാടക സമിതി യോഗം അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശിശുരോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട 30

വൈത്തിരി ∙ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ 52ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും വൈത്തിരി വില്ലേജ് റിസോർട്സിൽ നടക്കുമെന്നു സംഘാടക സമിതി യോഗം അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശിശുരോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട 30 വിഷയങ്ങളിൽ ക്ലാസുകൾ, ശിൽപശാലകൾ, ചർച്ചകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധർ ക്ലാസുകളെടുക്കും. പിജി വിദ്യാർഥികൾക്കായി ഗവേഷണ പ്രബന്ധ അവതരണ മത്സരവും വിവിധ തരം രോഗാവസ്ഥകളെ സമീപിക്കേണ്ട രീതികളെപ്പറ്റി പഠനശിബിരവും നടത്തും. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പോഷകക്കുറവ്, പ്രതിരോധ ശേഷിക്കുറവ് വിളർച്ച, അനാരോഗ്യകരമായ പരിസരങ്ങൾ, മെച്ചപ്പെട്ട ചികിത്സാരീതികളുടെ കുറവ് തുടങ്ങിയവ പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമ്മേളനത്തിൽ തയാറാക്കി സർക്കാരിനു സമർപ്പിക്കും.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡന്റ് ഒ. ജോസ്, ഓർഗനൈസിങ് ചെയർമാൻ ഡോ. ഡി. മധുസൂദനൻ, നിയുക്ത പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് സംസ്ഥാന സെക്രട്ടറി ഡോ. ആർ. കൃഷ്ണ മോഹൻ, ദേശീയ സമിതി അംഗം ഡോ. അനിൽ വിൻസെന്റ്, ഓർഗനൈസിങ് സെക്രട്ടറിമാരായ ഡോ. വിഷ്ണു മോഹൻ, ഡോ. എ.എം. യശ്വന്ത്കുമാർ, വയനാട് ജില്ലാ പ്രസിഡന്റ് ഡോ. നിമ്മി പോജി, സെക്രട്ടറി എം. കൃഷ്ണപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.