കൽപറ്റ ∙ വയനാട്, കണ്ണൂർ അതിർത്തി കേന്ദ്രീകരിച്ചു പൊലീസ് നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ പ്രവർത്തനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കബനീദളം കമാൻഡറായ സി.പി. ജലീൽ, വേൽമുരുകൻ തുടങ്ങിയ നേതാക്കൾ വയനാട്ടിൽ കൊല്ലപ്പെടുകയും ബാണാസുര ദളം കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവർ

കൽപറ്റ ∙ വയനാട്, കണ്ണൂർ അതിർത്തി കേന്ദ്രീകരിച്ചു പൊലീസ് നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ പ്രവർത്തനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കബനീദളം കമാൻഡറായ സി.പി. ജലീൽ, വേൽമുരുകൻ തുടങ്ങിയ നേതാക്കൾ വയനാട്ടിൽ കൊല്ലപ്പെടുകയും ബാണാസുര ദളം കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട്, കണ്ണൂർ അതിർത്തി കേന്ദ്രീകരിച്ചു പൊലീസ് നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ പ്രവർത്തനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കബനീദളം കമാൻഡറായ സി.പി. ജലീൽ, വേൽമുരുകൻ തുടങ്ങിയ നേതാക്കൾ വയനാട്ടിൽ കൊല്ലപ്പെടുകയും ബാണാസുര ദളം കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട്, കണ്ണൂർ അതിർത്തി കേന്ദ്രീകരിച്ചു പൊലീസ് നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ പ്രവർത്തനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കബനീദളം കമാൻഡറായ സി.പി. ജലീൽ, വേൽമുരുകൻ തുടങ്ങിയ നേതാക്കൾ വയനാട്ടിൽ കൊല്ലപ്പെടുകയും ബാണാസുര ദളം കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലാകുകയും ചെയ്തതോടെയാണ് മാവോയിസ്റ്റ് സംഘടനാ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായത്. നേരത്തെ, മാവോയിസ്റ്റ് ഗറില സേനയുടെ കേരള തലവൻ ബി.ജി. കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ലതീഷ് എന്ന കേഡർ കീഴടങ്ങുകയും ചെയ്തു. അവശേഷിച്ച 18 സജീവാംഗങ്ങളിൽ 2 പേരാണ് ഇന്നലെ പിടിയിലായത്. 

അനീഷ് ബാബുവിനെ കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജിക്ക് മുമ്പില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍

നാടുകാണിദളം ഉൾപ്പെടുന്ന നിലമ്പൂരിൽ 2016ൽ നടന്ന വെടിവയ്പിൽ സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമായ കുപ്പുദേവരാജ്, സൗത്ത് സോൺ കമ്മിറ്റി അംഗം അജിത എന്നിവർ കൊല്ലപ്പെട്ടിരുന്നു. 2019ൽ മഞ്ചിക്കണ്ടിയിൽ മണിവാസകം, രമ, കാർത്തി, അരവിന്ദ് എന്നിവരും കൊല്ലപ്പെട്ടു. ഇതോടെ മാവോയിസ്റ്റുകൾ വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ചേർന്ന കബനീദളത്തിൽ പ്രവർത്തനം സജീവമാക്കി. വെടിവയ്പുകൾക്കു പ്രതികാരം ചെയ്യാൻ വയനാട്, മുതുമല-ബന്ദിപ്പൂർ വനമേഖല കേന്ദ്രീകരിച്ച് വരാഹിണി ദളവും രൂപീകരിച്ചു. നിലവിൽ ഈ സംഘം നിർജീവമാണ്. 

ADVERTISEMENT

ചന്ദ്രുവിനെയും ഉണ്ണിമായയെയും ചോദ്യം ചെയ്യുമ്പോൾ താവളങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 8 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടും പ്രധാന നേതാക്കളുൾപ്പെടെ പിടിയിലായിട്ടും കാര്യമായ തിരിച്ചടിക്കു ‍മുതിരുന്നില്ലെന്നതു മാവോയിസ്റ്റുകൾ നേരിടുന്ന പ്രതിസന്ധിക്കു തെളിവായാണ് ആഭ്യന്തരവകുപ്പും കാണുന്നത്. ‍അതേ സമയം, അപ്രതീക്ഷിത നീക്കങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. വിക്രം ഗൗഡ, സഞ്ജയ് ദീപക് റാവു, ജയണ്ണ, സി.പി. മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിലാണു നിലവിലെ സംഘം. ചപ്പാരം കോളനിയിൽ വെടിവയ്പിനിടെ രക്ഷപ്പെട്ട സുന്ദരി എൻഐഎ 10 ലക്ഷം ഇനാം പ്രഖ്യാപിച്ചയാളാണ്. 

ചന്ദ്രു സി.പി. ജലീലിന്റെ കൂട്ടാളി; ലക്കിടി വെടിവയ്പിൽ പരുക്കേറ്റു 
കൽപറ്റ ∙ ലക്കിടിയിൽ തണ്ടർബോൾട്ട് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിനൊപ്പം ഉപവൻ റിസോർട്ടിലെത്തിയ കേഡറാണ് തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ ചന്ദ്രു. അന്നു വെടിവയ്പിൽ പരുക്കേറ്റ ചന്ദ്രു എകെ 47 തോക്കേന്തി വെടിയുതിർത്തു കൊണ്ടു കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും കർണാടകത്തിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

ADVERTISEMENT

ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പൊളിറ്റിക്കൽ ക്യാംപെയ്ൻ കമ്മിറ്റിയിൽ ഉണ്ണിമായയ്ക്കൊപ്പമാണു മിക്കപ്പോഴും ചന്ദ്രു കാട്ടിലെ താവളത്തിൽനിന്നു പുറത്തെത്താറ്. കമ്പമലയിലെ വനംവികസന വകുപ്പ് കോർപറേഷൻ ഓഫിസിൽ നടന്ന മാവോയിസ്റ്റ് ആക്‌ഷനിലും ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നു. ഉണ്ണിമായയ്ക്കെതിരെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. 

പൊലീസിനു വിവരം ലഭിച്ചതെങ്ങനെ?
കൽപറ്റ ∙ പേരിയ ചപ്പാരം ഊരിൽ മാവോയിസ്റ്റുകൾ എത്തിയ വിവരം പൊലീസിനു ലഭിച്ചതെങ്ങനെയെന്നതിനു വ്യക്തതയില്ല. ചൊവ്വ വൈകിട്ട് കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്റ്റ് 'കുറിയർ' സംഘാംഗം അനീഷ് ബാബു എന്ന തമ്പിയിൽ നിന്നാണ് മാവോയിസ്റ്റുകളുടെ നീക്കം പൊലീസ് അറിഞ്ഞതെന്നാണ് ഒരു വാദം.

ADVERTISEMENT

കഴിഞ്ഞ ദിവസം ചപ്പാരം ഊരിലെത്തി മാവോയിസ്റ്റുകൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ 3000 രൂപ നൽകിയ വിവരം പൊലീസ് നേരത്തെ അറിഞ്ഞിരുന്നു. ഇതിനു പ്രദേശവാസികളുടെ സഹായം കിട്ടിയിരിക്കാമെന്ന സൂചനയും ചില ഉദ്യോഗസ്ഥർ നൽകുന്നു. ഊരിലെത്തിയ മാവോയിസ്റ്റുകളുടെ അംഗബലം, ആയുധശേഖരം എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നേരത്തെ പൊലീസിനു ലഭിച്ചിരുന്നു.

ആയുധധാരികളായ നാലംഗസംഘത്തിലെ രണ്ടുപേരെ അരമണിക്കൂറിനുള്ളിൽ കീഴ്പ്പെടുത്താനായതും ഇതു കൊണ്ട് ആണ്.  വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മാവോയിസ്റ്റുകൾക്കിടയിലെ ആശയവിനിമയം ഏകോപിക്കുന്നതിൽ പ്രധാനിയാണ് അനീഷ് ബാബുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ  കോഴിക്കോട് ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ ഇന്നു കോടതി പരിഗണിക്കും.

മാവോയിസ്റ്റ് സാന്നിധ്യത്തിനു തടയിടാൻ സർക്കാർ 
കൽപറ്റ ∙ വയനാട്ടിലുൾപ്പെടെ വർധിച്ചു വരുന്ന മാവോയിസ്റ്റ് സാന്നിധ്യത്തിനു തടയിടാൻ ബഹുമുഖ തന്ത്രവുമായി സർക്കാർ. ജില്ലാ ഭരണകൂടങ്ങളുടെയും പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും സഹായത്തോടെ വികസനപ്രവർത്തനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുകയും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽ നിന്നു യുവാക്കളെ പിന്തിരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും നിരീക്ഷണവും പരിശോധനയും വിപുലപ്പെടുത്തുകയുമാണു ലക്ഷ്യം.

പട്ടികവർഗ വിഭാഗക്കാർക്കുള്ള പദ്ധതികൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഗോത്രവർഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അതത് വകുപ്പുകൾ അടിയന്തരമായി പരിഹരിക്കണം. അതേസമയം, വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. മാവോയിസ്റ്റ് പുനരധിവാസ പാക്കേജിനെക്കുറിച്ചു വ്യാപക പ്രചാരണം നൽകാനും തീരുമാനമുണ്ട്. 

English Summary:

Intelligence report that Maoists are trying to shift their operations center.