കൽപറ്റ ∙ കലക്ടർ രേണുരാജിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ പരാതി പരിഹാര അദാലത്ത് ‘ഡിസി ലൈവിലൂടെ’ ആദ്യഘട്ടത്തിൽ 60 പരാതികൾക്ക് തത്സമയം പരിഹാരമായി. മാനന്തവാടി, വൈത്തിരി താലൂക്കുതല ഓൺലൈൻ അദാലത്ത് ആദ്യഘട്ടത്തിൽ നടത്തിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കലക്ടർ രേണുരാജിന്റെ നേതൃത്വത്തിലുള്ള ഓൺലൈൻ പരാതി പരിഹാര അദാലത്ത് ‘ഡിസി ലൈവിലൂടെ’ ആദ്യഘട്ടത്തിൽ 60 പരാതികൾക്ക് തത്സമയം പരിഹാരമായി. മാനന്തവാടി, വൈത്തിരി താലൂക്കുതല ഓൺലൈൻ അദാലത്ത് ആദ്യഘട്ടത്തിൽ നടത്തിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. എഴുതി തയാറാക്കിയ പരാതികളും അപേക്ഷകളും അക്ഷയകേന്ദ്രങ്ങൾ വഴി സ്വീകരിച്ചാണ് അദാലത്ത് നടത്തിയത്. 

മാനന്തവാടി താലൂക്കിൽ നിന്നു ലഭിച്ച 44 പരാതികളിൽ 28 പരാതികൾ പരിഹരിച്ചു. 16 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി. വൈത്തിരി താലൂക്കിൽ ലഭിച്ച 49 പരാതികളിൽ 32 എണ്ണം തീർപ്പാക്കി. 17 പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു തുടർ നടപടികൾക്കായി കൈമാറി. ബത്തേരി താലൂക്ക് തല അദാലത്ത് വരും ദിവസങ്ങളിൽ നടക്കും. എഡിഎം എൻ ഐ. ഷാജു, ഡപ്യൂട്ടി കലക്ടർ കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.