പ്രഗ്നാനന്ദയ്ക്കും നിഹാലിനുമെതിരെ കരുനീക്കത്തിന് സഹോദരങ്ങൾ
കൽപറ്റ ∙ തിരുവനന്തപുരത്ത് നാളെ മുതൽ നടക്കുന്ന രാജ്യാന്തര ചെസ് ടൂർണമെന്റിൽ ലോക പ്രശസ്ത ഗ്രാൻഡ് മാസ്റ്റർമാരായ പ്രഗ്നാനന്ദയ്ക്കും നിഹാൽ സരിനും എതിരെ കരുക്കൾ നീക്കാൻ വയനാട്ടിൽ നിന്ന് സഹോദരങ്ങൾ. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി എം.എസ്.അനുരാഗും സഹോദരി ഇതെ സ്കൂളിലെ ആറാം ക്ലാസ്

കൽപറ്റ ∙ തിരുവനന്തപുരത്ത് നാളെ മുതൽ നടക്കുന്ന രാജ്യാന്തര ചെസ് ടൂർണമെന്റിൽ ലോക പ്രശസ്ത ഗ്രാൻഡ് മാസ്റ്റർമാരായ പ്രഗ്നാനന്ദയ്ക്കും നിഹാൽ സരിനും എതിരെ കരുക്കൾ നീക്കാൻ വയനാട്ടിൽ നിന്ന് സഹോദരങ്ങൾ. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി എം.എസ്.അനുരാഗും സഹോദരി ഇതെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി എം.എസ്.അനുഷയുമാണിവർ. മൂന്നാറിൽ നടന്ന സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിൽ 15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ അനുരാഗ് ഒന്നാം സ്ഥാനവും കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ ആറാം സ്ഥാനവും നേടി. അനുഷ സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. മീനങ്ങാടി പാലക്കമൂല മാലിക്കാല പറമ്പിൽ എം.കെ.സുനിലിന്റെയും രജിതയുടെയും മക്കളാണിവർ. ചൂതുപാറ സ്വദേശി വി.ആർ.സന്തോഷാണ് പരിശീലകൻ.