5 വർഷം കാത്തിരുന്നു; ഇനി എന്നു തുറക്കും ?
മാനന്തവാടി ∙ കിഫ്ബി ഫണ്ട് ലഭ്യമാക്കിയ കൊയിലേരി - കൈതയ്ക്കൽ റോഡ് നിർമാണം തുടങ്ങിയിട്ട് ഇന്ന് 5 വർഷം. പണി ഇനിയും പൂർത്തിയായില്ലെങ്കിലും അന്തിമഘട്ടത്തിൽ എത്തിയതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ. 2018 നവംബർ 23 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണു പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 10.5 കിലോമീറ്റർ റോഡ്

മാനന്തവാടി ∙ കിഫ്ബി ഫണ്ട് ലഭ്യമാക്കിയ കൊയിലേരി - കൈതയ്ക്കൽ റോഡ് നിർമാണം തുടങ്ങിയിട്ട് ഇന്ന് 5 വർഷം. പണി ഇനിയും പൂർത്തിയായില്ലെങ്കിലും അന്തിമഘട്ടത്തിൽ എത്തിയതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ. 2018 നവംബർ 23 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണു പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 10.5 കിലോമീറ്റർ റോഡ് നവീകരണം 2 വർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇഴഞ്ഞ് നീങ്ങിയ നിർമാണ ജോലികൾ ഏറെ വിവാദങ്ങളും പ്രളയവും കോവിഡ് കാലവും കടന്നാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്. 5 വർഷം പൂർത്തിയായിട്ടും പണി മുഴുവൻ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
2016–17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി തുടക്കത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും പിന്നീട് കേരള റോഡ് ഫണ്ട് ബോർഡിന്റെയും മേൽനോട്ടത്തിലായിരുന്നു പ്രവൃത്തി. 46 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത ഏറനാട് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഉദ്യോഗസ്ഥ മേൽനോട്ടത്തിലെ പോരായ്മയും റോഡ് നവീകരണത്തിന്റെ ഗുണനിലവാരമില്ലായ്മയ്ക്കും കാലതാമസത്തിനും കാരണമായതായി നാട്ടുകാർ പറഞ്ഞു. പലയിടത്തും സ്ഥലം വിട്ടുകിട്ടാൻ കാലതാമസം ഉണ്ടായതും റോഡ് പണിയെ ബാധിച്ചു.
ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന 12 ബസ് ബേകളും നവീന മാതൃകയിലുള്ള വെയിറ്റിങ് ഷെൽട്ടറുകളും ഇനിയും പൂർത്തിയാകാനുണ്ട്. ക്രാഷ് ബാരിക്കേഡുകളുടെയും റോഡരികിലെ പൂട്ടുകട്ട പാകുന്നതിന്റെയും പണി പുരോഗമിക്കുകയാണ്. ടൗണിനടുത്തും തിരക്കുള്ള ഇടങ്ങളിലും നടപ്പാതയ്ക്കും റോഡിനുമിടയിൽ പ്രൊട്ടക്‌ഷൻ റീലുകൾ സ്ഥാപിക്കാനുണ്ട്. മഴയത്ത് റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. റോഡ് പൂർത്തിയാവുന്നതോടെ, വള്ളിയൂർക്കാവിലൂടെയും കബനിപ്പുഴയോരത്തും വയലോരത്തും കൂടിയുള്ള യാത്ര വയനാടിന്റെ ടൂറിസം വികസനത്തിനും ആക്കം കൂട്ടും.