ടിക്കറ്റ് വിൽപനയിൽ ക്രമക്കേട് കുറുവയിൽ വിജിലൻസ് പരിശോധന
പാൽവെളിച്ചം ∙ കുറുവദ്വീപിൽ ടിക്കറ്റ് വിൽപനയിൽ വ്യാപക ക്രമക്കേടെന്ന പരാതികളെ തുടർന്നു ദ്വീപിൽ വിജിലൻസ് പരിശോധന നടത്തി. വനംവകുപ്പിനു കീഴിലെ പാക്കം – കുറുവ സെന്ററിലും പാൽവെളിച്ചത്തും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കണക്കിൽപെടാത്ത പണം കണ്ടെത്തിയെന്നും പ്രവേശനം നൽകി ടിക്കറ്റ് നിരക്ക് തട്ടിയെടുത്തതായും

പാൽവെളിച്ചം ∙ കുറുവദ്വീപിൽ ടിക്കറ്റ് വിൽപനയിൽ വ്യാപക ക്രമക്കേടെന്ന പരാതികളെ തുടർന്നു ദ്വീപിൽ വിജിലൻസ് പരിശോധന നടത്തി. വനംവകുപ്പിനു കീഴിലെ പാക്കം – കുറുവ സെന്ററിലും പാൽവെളിച്ചത്തും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കണക്കിൽപെടാത്ത പണം കണ്ടെത്തിയെന്നും പ്രവേശനം നൽകി ടിക്കറ്റ് നിരക്ക് തട്ടിയെടുത്തതായും കണ്ടെത്തി. സഞ്ചാര ബാഹുല്യത്തിന്റെ പേരിൽ ഏറെക്കാലം അടച്ചിട്ട കുറുവദ്വീപ് കോടതി ഉത്തരവുകളെ തുടർന്ന് പ്രവേശിക്കാവുന്നവരുടെ എണ്ണം നിശ്ചയിച്ച് അടുത്തിടെയാണ് തുറന്നത്.
ഇരുകേന്ദ്രങ്ങളിലും 575 പേർക്കു വീതമാണ് പ്രവേശനം. പാൽവെളിച്ചത്തെ ഡിടിപിസി കൗണ്ടറിൽ ഒരു മണിക്കൂറിനകം ടിക്കറ്റ് തീരും. പിന്നീടെത്തുന്നവർ 15 കിലോമീറ്ററിലധികം വാഹനമോടിച്ച് വനംവകുപ്പിന്റെ പാക്കം കേന്ദ്രത്തിലെത്തി കുറുവയിൽ പ്രവേശനം തരപ്പെടുത്തുന്നു. അവധി ദിനങ്ങളിൽ കാലത്തുമുതൽ ഇവിടെ തിരക്കാണ്. എന്നാൽ, ടിക്കറ്റ് ലഭിക്കാതെ ആരും ഇവിടെ നിന്നു മടങ്ങാറില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൂജാ അവധി ദിനങ്ങളിൽ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്തി.
കുറുവയിൽ പ്രവേശനത്തിന് 110 രൂപയാണ് നിരക്ക്. 5 പേർ കയറുന്ന ചങ്ങാടത്തിൽ 30 മിനിറ്റ് സവാരിക്ക് 450 രൂപയും. 575 ടിക്കറ്റും വിറ്റുകഴിയുന്നതോടെ ചങ്ങാട പാസിന്റെയും സൗജന്യ പാസിന്റെയും പേരിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുകയും ഇതിന്റെ പണം ചില ജീവനക്കാർ വീതിച്ചെടുക്കുന്നെന്നുമാണ് ആരോപണം. 3 ചങ്ങാടങ്ങൾ ഇവിടെയുണ്ട്. ടിക്കറ്റില്ലാതെ പണംനേരിട്ടും ഗൂഗിൾപേ വഴിയും വാങ്ങിയെടുക്കുന്നു.
മഴക്കാലത്ത് ചുരുങ്ങിയത് 4 മാസമെങ്കിലും അടച്ചിടുന്ന കുറുവ ദ്വീപ് ഇക്കൊല്ലം മഴ കുറഞ്ഞതിനാൽ ഒരാഴ്ച മാത്രമാണ് അടച്ചത്. അതിനാൽ ദ്വീപിൽ വരുമാനകുറവില്ല. വനസംരക്ഷണ സമിതിക്കു പുറത്തുള്ളവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയായിരുന്നു മുൻപു ഭരണം നടത്തിയത്. വനംവകുപ്പ് നിയോഗിക്കുന്നയാളാണ് സെക്രട്ടറി. മുൻ ഭരണസമിതികൾക്കെതിരെ പരാതിയുണ്ടായപ്പോൾ ജീവനക്കാരിൽ നിന്നുതന്നെ ഭാരവാഹികളെയും കണ്ടെത്തി ടിക്കറ്റ് തീർന്ന ശേഷം പാൽവെളിച്ചത്തെത്തുന്നവരെ പാക്കത്തേക്ക് അയയ്ക്കാനും അവിടെ ടിക്കറ്റ് ഏർപ്പാടാക്കാനും ഏജന്റുമാരുണ്ട്.
അനധികൃതമായി മുളമുറിച്ചെന്നും ആരോപണം
കുറുവദ്വീപിൽ ചങ്ങാട നിർമാണത്തിനും മറ്റും വനത്തിൽ നിന്ന് അനധികൃതമായി മുളമുറിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്. നെക്കുപ്പ വനത്തിലെ പാക്കം സ്രാമ്പി പരിസരത്തു നിന്നാണ് വനപാലകരുടെ നിർദ്ദേശ പ്രകാരം തൊഴിലാളികൾ മുളവെട്ടി വാഹനത്തിൽ കുറുവയിലെത്തിച്ചത്. കുറുവ ദ്വീപിലെ നിർമാണങ്ങൾക്കും ചങ്ങാടം, പാലം എന്നിവ നിർമാണത്തിന് നേരത്തെ പുറത്ത് നിന്ന് മുള വാങ്ങുകയായിരുന്നു. എന്നാൽ, ഇപ്പോൾ ചങ്ങാട നിർമാണത്തിന് മണിയങ്കോട്ട് നിന്ന് കുറച്ച് ആനമുള വാങ്ങുകയും ബാക്കി ഇവിടെ നിന്നുതന്നെ വെട്ടിയെടുക്കുകയുമാണ്. വനപ്രദേശങ്ങളിൽ താമസിക്കുന്നവർ ആല കെട്ടാനോ, വയലിൽ ഏറുമാടം നിർമിക്കാനോ ഒരു മുള ചോദിച്ചാൽ അനുവദിക്കാത്ത വനപാലകരാണ് കുറുവയിലേക്ക് ലോഡുകണക്കിന് മുള വെട്ടിയത്.