കൽപറ്റ ∙ ജില്ലയിൽ എച്ച്ഐവി പോസിറ്റീവായി ചികിത്സയിൽ കഴിയുന്നത് 231 പേർ. മാനന്തവാടി മെഡിക്കൽ കോളജിലെ ആന്റി റെട്രോ വൈറൽ തെറപ്പി യൂണിറ്റിലാണ് രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കുന്നത്. ഇവിടെ 131 രോഗികളാണ് ചികിത്സ തേടുന്നത്. ബാക്കിയുള്ളവർ ഇതര ജില്ലകളിലാണ് ചികിത്സ തേടുന്നത്. പലരും പരിശോധനയ്ക്ക് തയാറാകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലയിൽ എച്ച്ഐവി പോസിറ്റീവായി ചികിത്സയിൽ കഴിയുന്നത് 231 പേർ. മാനന്തവാടി മെഡിക്കൽ കോളജിലെ ആന്റി റെട്രോ വൈറൽ തെറപ്പി യൂണിറ്റിലാണ് രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കുന്നത്. ഇവിടെ 131 രോഗികളാണ് ചികിത്സ തേടുന്നത്. ബാക്കിയുള്ളവർ ഇതര ജില്ലകളിലാണ് ചികിത്സ തേടുന്നത്. പലരും പരിശോധനയ്ക്ക് തയാറാകാൻ മടിക്കുന്നതു കൃത്യമായ ചികിത്സ ഉൾപ്പെടെ നൽകുന്നതിന് തടസ്സമാകുകയാണെന്ന് ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു.  സർക്കാർ ആശുപത്രി ലാബുകളിൽ ഡോക്ടറുടെ കുറിപ്പില്ലാതെ നേരിട്ടെത്തി സൗജന്യമായി എച്ച്ഐവി പരിശോധന നടത്താം. 

അണുബാധ സ്ഥിരീകരിക്കുന്നവർക്കു സൗജന്യ ചികിത്സയും ലഭ്യമാണ്. ജില്ലയിൽ എച്ച്ഐവി പരിശോധനയ്ക്ക് മാനന്തവാടി ഗവ. മെഡിക്കൽ കോളജ്, കൽപറ്റ ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലായി 5 ഐസിടിസി (ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്റർ) സെൻററുകളും  പ്രവർത്തിക്കുന്നുണ്ട്. 23 എഫ്ഐസിടിസി (ഫെസിലിറ്റേറ്റഡ് ഇന്റർഗ്രേറ്റഡ് ആൻഡ് കൗൺസലിങ്  ടെസ്റ്റിങ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. 

ADVERTISEMENT

എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ളവർക്കിടയിൽ എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 സുരക്ഷാ പ്രോജക്ടുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഫ്ലെയിം, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തുന്നത്. എആർടി കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതർക്ക് ആവശ്യമായ തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ  കൂട്ടായ്മയായ വിഹാൻ കെയർ സപ്പോർട്ട് സെന്ററും പ്രവർത്തിക്കുന്നുണ്ട്.  

എയ്ഡ്സ്നെതിരെ വ്യാപക ബോധവൽക്കരണം ജില്ലയിൽ സംഘടിപ്പിക്കുമെന്നും ് തെറ്റിദ്ധാരണകൾ മറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്നും ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എയ്ഡ്സ് നിയന്ത്രണ പ്രതിരോധ യൂണിറ്റിന്റെ ജില്ലാതല യോഗം അറിയിച്ചു. കലക്ടർ രേണു രാജ് അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

നഗരസഭാ അധ്യക്ഷരായ കേയംതൊടി മുജീബ്, സി.കെ. രത്നവല്ലി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ്, ഡപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ, ഡിപിഎം ഡോ. സമീഹ സെയ്തലവി, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. ഷിജിൻ ജോൺ ആളൂർ, ഡബ്ല്യുഎച്ച്ഒ ടിബി കൺസൾട്ടന്റ് ഡോ. പി.വി. അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് വൈകിട്ട്  സ്നേഹദീപം തെളിക്കും

ADVERTISEMENT

കൽപറ്റ ∙ എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ചു ‘സമൂഹം നയിക്കട്ടെ’ എന്ന ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ഉൾക്കൊണ്ട് ഇന്നു വൈകിട്ട് കൽപറ്റ ചുങ്കം വിജയ പമ്പിനു സമീപം സ്നേഹദീപം തെളിക്കും. നഗരസഭാധ്യക്ഷനും  സംഘാടക സമിതി ചെയർമാനുമായ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും.

നാളെ രാവിലെ 9 നു കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ബോധവൽക്കരണ റാലി എസ്‌കെഎംജെ സ്കൂളിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.  കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. കലക്ടർ രേണുരാജ് മുഖ്യാതിഥിയായിരിക്കും. ഡിപിഎം ഡോ.സമീഹ സെയ്തലവി എയ്ഡ്സ് ദിന സന്ദേശം നൽകും. തുടർന്ന് കോഴിക്കോട് മനോരഞ്ജൻ ആർട്സിന്റെ തെരുവു നാടകവും സുംബാ ഡാൻസും അരങ്ങേറും.