ഇളവ് നീട്ടി കൽപറ്റ ∙ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസിൽ സിബിസി/പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനായി ബോർഡ് ഒക്ടോബർ - നവംബർ മാസങ്ങളിൽ നടത്തിയ അദാലത്തിലെ ഇളവുകൾ നൽകുന്നത് 30വരെ നീട്ടി. അദാലത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളവ് നീട്ടി
കൽപറ്റ ∙ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസിൽ സിബിസി/പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനായി ബോർഡ് ഒക്ടോബർ - നവംബർ മാസങ്ങളിൽ നടത്തിയ അദാലത്തിലെ ഇളവുകൾ നൽകുന്നത് 30വരെ നീട്ടി. അദാലത്തിൽ പങ്കെടുക്കാത്തവർക്കും കുടിശികകൾ തീർക്കാം. 04936 202602.

നെറ്റ് പരിശീലനം
കൽപറ്റ ∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കൊമേഴ്സ് വിഷയത്തിൽ യുജിസി/ സിഎസ്ഐആർ/ നെറ്റ് പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നടത്തുന്നു. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണു പരിശീലനം. ന്യൂനപക്ഷ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാഫോം www.minoritywelfare.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഇന്നു വൈകിട്ടോടെ കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ നൽകണം. 9744021749.

ADVERTISEMENT

ഇന്ത്യ സ്‌കിൽസ് മത്സരം
കൽപറ്റ ∙ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ സ്‌കിൽസ് കേരള 2023 മത്സരങ്ങളിൽ പങ്കെടുക്കാൻ www.skillindiadigital.gov.in വഴി റജിസ്റ്റർ ചെയ്യാം. 9446346216.

യോഗം മാറ്റി
കൽപറ്റ ∙ 23നു നടത്താനിരുന്ന വയനാട് റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം 27ലേക്കു മാറ്റിവച്ചതായി ആർടിഒ അറിയിച്ചു.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ തുടങ്ങുന്ന മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 7994449314.

സംരംഭകത്വ ക്യാംപ്
മാനന്തവാടി ∙ ജില്ലയിൽ കയർ അനുബന്ധ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി കയർ ബോർഡ് ഇന്ന് മുതൽ മാനന്തവാടി എരുമത്തെരുവിൽ കയർ സംരംഭകത്വ വികസന ക്യാംപ് സംഘടിപ്പിക്കും.  9946030505.

ADVERTISEMENT

അധ്യാപക നിയമനം
മേപ്പാടി ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് തസ്തികകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള മത്സര പരീക്ഷയും കൂടിക്കാഴ്ചയും 8നു രാവിലെ 11ന്. 04936 282095.

കരാർ നിയമനം
കൽപറ്റ ∙ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, പീഡിയാട്രിഷ്യൻ, ഓഫിസ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സ്പെഷൽ എജ്യുക്കേറ്റർ, ഫാർമസിസ്റ്റ്, കൗൺസിലർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അനസ്‌തെറ്റിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തസ്തികകളിൽ നിയമനത്തിന് 14നു  മുൻപു അപേക്ഷിക്കണം. 04936 202771.

ക്ലറിക്കൽ അസിസ്റ്റന്റ്
കൽപറ്റ ∙ ജില്ലാ പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകൾ, ഗവ. പ്ലീഡർ ഓഫിസ് എന്നിവിടങ്ങളിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദവും പിഎസ്‌സി അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായ പട്ടികജാതി ‍വിഭാഗത്തിലെ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 35. അപേക്ഷകൾ 23നു വൈകിട്ട് 5നു മുൻപ് ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ നൽകണം. 04936 203824.

ജില്ലാ കോഓർഡിനേറ്റർ
കൽപറ്റ ∙ ജില്ലയിലെ വിദ്യാലയങ്ങളിലും കോളജുകളിലും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ ക്ലബ്ബുകളുടെ ഏകോപനത്തിനായി ജില്ലാ കോഓർഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ, കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരന്ത നിവാരണ ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന നിലവിൽ ചാർജ് ഓഫിസറായി പ്രവർത്തിക്കുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. https://www.dmsuite.kerala.gov.in/ ഗൂഗിൾ ഫോമിൽ 10 വരെ അപേക്ഷ നൽകാം.