പുൽപള്ളി ∙ കബനിക്കരയിലെ വെള്ള ആന ക്യാംപിലെ അർജുൻ ആനയുടെ മരണം ആനക്യാംപിനെയും ആന പ്രേമികളെയും സങ്കടത്തിലാഴ്ത്തി. മൈസൂരു ദസറ എഴുന്നള്ളിപ്പിനു 5 വർഷമായി അമ്പാരി (ചാമുണ്ഡി വിഗ്രഹം) വഹിച്ചിരുന്നത് അർജുനായിരുന്നു. ഹാസൻ ജില്ലയിലെ സകലേശ്പുരത്ത് അതിക്രമം കാണിച്ച കാട്ടാനയെ മയക്കുവെടി വച്ചു പിടിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ കബനിക്കരയിലെ വെള്ള ആന ക്യാംപിലെ അർജുൻ ആനയുടെ മരണം ആനക്യാംപിനെയും ആന പ്രേമികളെയും സങ്കടത്തിലാഴ്ത്തി. മൈസൂരു ദസറ എഴുന്നള്ളിപ്പിനു 5 വർഷമായി അമ്പാരി (ചാമുണ്ഡി വിഗ്രഹം) വഹിച്ചിരുന്നത് അർജുനായിരുന്നു.  ഹാസൻ ജില്ലയിലെ സകലേശ്പുരത്ത് അതിക്രമം കാണിച്ച കാട്ടാനയെ മയക്കുവെടി വച്ചു പിടിക്കാനുള്ള ശ്രമത്തിനിടെ കാട്ടാനകളുടെ ആക്രമണത്തിലാണ് അർജുൻ ചരിഞ്ഞത്. അർജുനനടക്കം 3 ആനകളെയാണ് അവിടേക്ക് കൊണ്ടുപോയത്.

മയക്കുവെടി മാറികൊണ്ട് അർജുൻ മയങ്ങി വീണെന്നും അപ്പോൾ കാട്ടാനകൾ ആക്രമിച്ചതാണ് അപകടകാരണമെന്നും പറയുന്നു. കാട്ടാനകളുടെ കൊമ്പുകൾ വയറിൽ ആഴ്ന്നിറങ്ങി. ഒപ്പമുണ്ടായിരുന്ന താപ്പാനകളും ഭയന്നു വനത്തിലേക്കോടി. വനപാലകർ വെടിയുതിർത്ത് കാട്ടാനകളെ തുരത്തിയെങ്കിലും അർജുനെ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. നാഗർഹൊള വനത്തിലെ കബനിത്തീരത്തെ കാക്കനം കോട്ട വനത്തിൽ നിന്നു പിടിച്ചുമെരുക്കിയ അർജുൻ തലയെടുപ്പുള്ള ആനയാണ്.

ADVERTISEMENT

3 മീറ്ററിനടുത്ത് ഉയരവും 60 വയസ്സിലേറെ പ്രായമുണ്ടെന്നു വനപാലകർ പറയുന്നു. പണ്ട് കാട് വളഞ്ഞ് ഖെദ്ദ ഓപ്പറേഷനിലൂടെ മൈസൂരു രാജാക്കൻമാർ ആനപിടിത്തം നടത്തിയിരുന്നു. രാജ്യത്ത് ആദ്യഖെദ്ദ ഒരുക്കിയത് കാക്കനം കോട്ട വനപ്രദേശത്തായിരുന്നു. ഇവിടെ നിന്നു പിടിക്കുന്ന ആനകളെ മെരുക്കി വളർത്താനാണ് വെള്ളയിൽ ആനക്യാംപ് ആരംഭിച്ചത്. ആനപിടിത്തം നിരോധിച്ചതോടെ നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്നവയെ പിടിച്ചു കെട്ടുന്ന സ്ഥലമായി ഈ ക്യാംപ് മാറി.