തോക്കിങ്ങു താ, ഞങ്ങള്‍ വെടിവയ്ക്കാം; പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും
കൂടല്ലൂര്‍ ∙ കടുവയെ കൊണ്ടു പോകുന്നതു തടയാൻ പ്രതിഷേധക്കാർക്കൊപ്പം ഒട്ടേറെ സ്ത്രീകളും കുട്ടികളുമെത്തിയിരുന്നു. സ്കൂൾ യൂണിഫോമിലെത്തിയ കുട്ടികൾ സമരക്കാരുടെ മുൻപിലിരുന്നു പ്രതിഷേധിച്ചു.അതിനിടെ കടുവയെ കാണാൻ നീങ്ങിയ സ്ത്രീകളെ പൊലീസ് തടഞ്ഞു. സമാധാനപ്പെടുത്താൻ നോക്കിയ ഡിവൈഎസ്പിയോട്, തോക്കിങ്ങു താ ഞങ്ങൾ വെടി
കൂടല്ലൂര്‍ ∙ കടുവയെ കൊണ്ടു പോകുന്നതു തടയാൻ പ്രതിഷേധക്കാർക്കൊപ്പം ഒട്ടേറെ സ്ത്രീകളും കുട്ടികളുമെത്തിയിരുന്നു. സ്കൂൾ യൂണിഫോമിലെത്തിയ കുട്ടികൾ സമരക്കാരുടെ മുൻപിലിരുന്നു പ്രതിഷേധിച്ചു.അതിനിടെ കടുവയെ കാണാൻ നീങ്ങിയ സ്ത്രീകളെ പൊലീസ് തടഞ്ഞു. സമാധാനപ്പെടുത്താൻ നോക്കിയ ഡിവൈഎസ്പിയോട്, തോക്കിങ്ങു താ ഞങ്ങൾ വെടി
കൂടല്ലൂര്‍ ∙ കടുവയെ കൊണ്ടു പോകുന്നതു തടയാൻ പ്രതിഷേധക്കാർക്കൊപ്പം ഒട്ടേറെ സ്ത്രീകളും കുട്ടികളുമെത്തിയിരുന്നു. സ്കൂൾ യൂണിഫോമിലെത്തിയ കുട്ടികൾ സമരക്കാരുടെ മുൻപിലിരുന്നു പ്രതിഷേധിച്ചു.അതിനിടെ കടുവയെ കാണാൻ നീങ്ങിയ സ്ത്രീകളെ പൊലീസ് തടഞ്ഞു. സമാധാനപ്പെടുത്താൻ നോക്കിയ ഡിവൈഎസ്പിയോട്, തോക്കിങ്ങു താ ഞങ്ങൾ വെടി
കൂടല്ലൂര്‍ ∙ കടുവയെ കൊണ്ടു പോകുന്നതു തടയാൻ പ്രതിഷേധക്കാർക്കൊപ്പം ഒട്ടേറെ സ്ത്രീകളും കുട്ടികളുമെത്തിയിരുന്നു. സ്കൂൾ യൂണിഫോമിലെത്തിയ കുട്ടികൾ സമരക്കാരുടെ മുൻപിലിരുന്നു പ്രതിഷേധിച്ചു. അതിനിടെ കടുവയെ കാണാൻ നീങ്ങിയ സ്ത്രീകളെ പൊലീസ് തടഞ്ഞു. സമാധാനപ്പെടുത്താൻ നോക്കിയ ഡിവൈഎസ്പിയോട്, തോക്കിങ്ങു താ ഞങ്ങൾ വെടി വയ്ക്കാമെന്നു വരെ പറഞ്ഞു കളഞ്ഞു വനിതകൾ. അതിനിടെ പ്രദേശവാസിയായ അഭിലാഷ് മരത്തിനു മുകളിൽ കയറി പ്രതിഷേധിച്ചു. താഴേക്കു ചാടുമെന്നായിരുന്നു ഭീഷണി. യുവാവ് മരത്തിനു മുകളിൽ കയറിയതറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. എന്നാൽ അപ്പോഴേയ്ക്കും യുവാവ് താഴെയിറങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തിയപ്പോൾ ഗതഗത തടസ്സവും രൂക്ഷമായി.
ബത്തേരി ∙ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം രാത്രി വൈകിയും അംഗീകരിക്കാത്ത വനംവകുപ്പിനെതിരെ കൂടല്ലൂരിൽ ഉയര്‍ന്നതു വന്‍ ജനകീയ പ്രതിഷേധം. കൂട്ടിലടച്ച കടുവയുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളമാണു ജനക്കൂട്ടം തടഞ്ഞുവച്ചത്. ഒടുവില്‍ കടുവയെ വനംവകുപ്പ് കൊണ്ടുപോയെങ്കിലും രാത്രി വൈകിയും കനത്ത പ്രതിഷേധം പ്രദേശത്തു തുടരുകയാണ്. കടുവയെ വെടിവച്ചുകൊല്ലാന്‍ തീരുമാനമായില്ലെങ്കില്‍ പ്രതിഷേധം കനപ്പിക്കുമെന്നാണു ജനങ്ങള്‍ പറയുന്നത്.
കഴിഞ്ഞ 10 ദിവസമായി കടുവ ചെറിയ ഭയപ്പാടല്ല പ്രദേശത്തുണ്ടാക്കിയത്. വാകേരിക്കടുത്തു മാത്രമല്ല, ജില്ലയില്‍ പലയിടത്തും ഈ ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടാകുകയും ചെയ്തു. കുറഞ്ഞതു 3 കടുവകളെങ്കിലും ജില്ലയില്‍ ഇപ്പോഴും ജനവാസകേന്ദ്രങ്ങളില്‍ വിഹരിക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മേപ്പാടി ചുളിക്ക, വട്ടപ്പാറ, തൊവരിമല മൂലങ്കാവ് എന്നിവിടങ്ങളെല്ലാം കടുവഭീതി തുടരുകയാണ്.
കൂടല്ലൂർ മരോട്ടിക്കത്തറപ്പിൽ പ്രജീഷിനെ കൊലപ്പെടുത്തി തുടങ്ങിയ നരഭോജിക്കടുവയുടെ പരാക്രമം ഒടുവിൽ ഞാറ്റാടി സ്വദേശി സന്തോഷിന്റെ പശുവിനെ കൊലപ്പെടുത്തുന്നതു വരെ തുടർന്നു. കഴിഞ്ഞ 9 നാണ് പ്രജീഷിനെ പുല്ലരിയുന്നതിനിടെ കടുവ കൊന്നു ഭക്ഷിച്ചത്. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിപ്പിച്ച ശേഷമാണ് പ്രജീഷിന്റെ മൃതദേഹം അന്നു കൂടല്ലൂരിലെ സംഭവ സ്ഥലത്തു നിന്ന് പൊലീസിനു മാറ്റാൻ കഴിഞ്ഞത്.
പിറ്റേന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റെടുക്കാനും ആളുകൾ തയാറായില്ല. കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് വരണമന്നായിരുന്നു ആവശ്യം. മയക്കു വെടിവച്ച് പിടികൂടാനുള്ള ഉത്തരവാണ് ആദ്യമെത്തിയത്. അതോടെ പ്രതിഷേധം കനത്തു. ജനപ്രതിനിധികളടക്കം വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു.
തുടർന്നാണ് മയക്കുവെടി വച്ച് പിടികൂടാനോ, കൂട് സ്ഥാപിച്ചു പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ കടുവയെ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയത്. അതോടെ സമരം ശമിച്ചു. എന്നാൽ അപ്പോഴും മയക്കുവെടിവച്ച് പിടികൂടിയാൽ പോര കൊല്ലുക തന്നെ വേണം എന്ന നിലപാടിലായിരുന്നു നാട്ടുകാർ.
മുറിവുകളോടെ കടുവ, മുഷ്ടി ചുരുട്ടി ജനം
കൂട്ടിൽ കുടുങ്ങിയ നരഭോജിക്കടുവയുടെ മുഖത്തും മറ്റിടങ്ങളിലും മുറിവുണ്ട്. 10 വയസ്സിൽ കൂടുതൽ പ്രായമുള്ള ആൺകടുവയാണെന്നും നേരത്തെ ക്യാമറയിൽ പതിഞ്ഞിട്ടുള്ള ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവ തന്നെയാണെന്നും വനപാലർ പറഞ്ഞു. കടുവയെ കൊല്ലണമെന്ന ആവശ്യമുയർന്ന് പ്രതിഷേധമുണ്ടായതോടെ കടുവയെ കാണുന്നതിൽ നിന്ന് എല്ലാവരെയും വനപാലകർ വിലക്കി. കടുവ കുടുങ്ങിയ കൂട് ഷീറ്റ് വിരിച്ചു മൂടുകയും ചെയ്തു.
കാപ്പിത്തോട്ടത്തിലേക്കു പ്രവേശിക്കുന്ന വഴിയുടെ ഗേറ്റിന് സമീപമാണു നൂറു കണക്കിന് നാട്ടുകാരെത്തി പ്രതിഷേധിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷരീഫ്, പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ് എന്നിവരുടം നേതൃത്വത്തിലുള്ള അൻപതോളം പൊലീസുകാർ സ്ഥലത്തെത്തി. വനപാലകർക്കും നാട്ടുകാർക്കുമിടയിലായി നിലയുറപ്പിച്ചു. കടുവക്കൂട് കയറ്റി വച്ച ട്രാക്ടറിന് മുൻപിലായി ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള നൂറോളം വനപാലകരടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്.
നാട്ടുകാര്‍ പലതവണ കടുവയെ കണ്ടു; കാണാതെ വനംവകുപ്പ്
ബത്തേരി ∙ യുവാവിനെ കടുവ കൊലപ്പെടുത്തിയതിന്റെ പിന്നീടുള്ള 8 ദിവസം നൂറംഗ വനപാലക സംഘത്തിന്റെ കടുവ ദൗത്യമാണു നാട് കണ്ടത്. ജനങ്ങൾ വനപാലകരോട് എല്ലാ വിധത്തിലും സഹകരിച്ചു. കാടും നാടും അരിച്ചു പെറുക്കിയെങ്കിലും ഒരോ ദിവസവും കടുവ വഴുതിമാറി. കൂടല്ലൂർ കോളനിക്കവലയിൽ ഒരു കൂട് സ്ഥാപിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് 4 കൂടുകൾ കൂടി സ്ഥാപിച്ചു. അതിനിടെ നാട്ടിൽ പലരും കടുവയെ കണ്ടു. വനപാലകരൊഴികെ.
ദൗത്യ സേന സ്ഥലത്ത് ഓരോ ദിവസവും പുതിയ ക്യാമറകൾ സ്ഥാപിച്ചു. ലൈവും ട്രാപ്പുമായി മുപ്പതിലധികം ക്യാമറകളാണ് സ്ഥലത്ത് സ്ഥാപിച്ചത്. തിരച്ചിൽ 4 ദിവസം പിന്നിട്ടപ്പോൾ കടുവയുടെ ചിത്രങ്ങൾ 3 ക്യാമറകളിൽ പതിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിൽ മുൻപ് നടന്ന കടുവകളുടെ കണക്കെടുപ്പിൽ പതിഞ്ഞ ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന 14 വയസ്സുള്ള ആൺ കടുവയുടേതാണ് ചിത്രമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
കടുവയ്ക്ക് വയസ്സ് 14 ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഇരതേടാൻ ബുദ്ധിമുട്ടുള്ള കടുവയാകാമെന്നു വനപാലകരും കണക്കു കൂട്ടി. കടുവ നിരീക്ഷണ പരിധിയിലുണ്ടെന്നു പറഞ്ഞപ്പോഴും കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന് ഒരിക്കലും അടുത്തു കിട്ടിയില്ല. ഡ്രോൺ ഉപയോഗിച്ചു പരതിയെങ്കിലും കടുവ പൊന്തക്കാടിൽ ഒളിച്ചു നിന്നു. പ്രജീഷിനെ കൊന്ന സ്ഥലത്തു നിന്ന് 2 കിലോമീറ്റർ മാറി തൊണ്ണൂറേക്കറിൽ പ്രദേശവാസിയായ ജോഷിയും പിന്നീട് ഞാറ്റാടിയിൽ സന്തോഷും പാപ്ലശേരിയിൽ അൻഷിദയും കടുവയെ കണ്ടു.
വനംവകുപ്പിൽ നിന്നു മാതൃവകുപ്പിലേക്ക് പോയ ഡോ. അരുൺ സഖറിയ തിരികെയെത്തി മയക്കവെടി സംഘത്തിനു നേതൃത്വം നൽകി. ഉത്തരമേഖലാ സിസിഎഫ് കെ.എസ്. ദീപ, ഡിഎഫ്ഒ ഷജ്ന കരിം, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ അജിത്.കെ. രാമൻ, തുടങ്ങിയവരൊക്കെ നേതൃത്വം വഹിച്ചെത്തി. ഒടുവിൽ കഴിഞ്ഞ ശനി രാത്രി ഞാറ്റാടിയിൽ പശുവിനെ കൊന്നതോടെ നാട്ടുകാരുടെ ക്ഷമ കെട്ടു തുടങ്ങി. പത്തു ദിവസമായിട്ടും കടുവയെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധം പുകഞ്ഞു തുടങ്ങിയതോടെ ഇന്നലെ ഉച്ചയ്ക്ക് കടുവ കൂട്ടിൽ കയറിയതു വനംവകുപ്പിനും ആശ്വാസമായി.