ബത്തേരി ∙ സംസ്ഥാനത്തു കഴുകന്റെ സാന്നിധ്യമുള്ള ഏക ഇടമായ വയനാടൻ കാടുകളിൽ 3 ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പിൽ 121 തവണ കഴുകന്മാരെ പലയിടങ്ങളിലായി കണ്ടെത്തി. കുറിച്യാട് വനമേഖലയിലെ ദൊട്ടക്കുളസിയിലാണു കണക്കെടുപ്പിനിടെ കൂടുതൽ കഴുകന്മാരെ കണ്ടത്. കേരളത്തിൽ കഴുകന്റെ കൂട് കണ്ടെത്തിയ ഏക ഇടവും ബത്തേരിക്കടുത്ത

ബത്തേരി ∙ സംസ്ഥാനത്തു കഴുകന്റെ സാന്നിധ്യമുള്ള ഏക ഇടമായ വയനാടൻ കാടുകളിൽ 3 ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പിൽ 121 തവണ കഴുകന്മാരെ പലയിടങ്ങളിലായി കണ്ടെത്തി. കുറിച്യാട് വനമേഖലയിലെ ദൊട്ടക്കുളസിയിലാണു കണക്കെടുപ്പിനിടെ കൂടുതൽ കഴുകന്മാരെ കണ്ടത്. കേരളത്തിൽ കഴുകന്റെ കൂട് കണ്ടെത്തിയ ഏക ഇടവും ബത്തേരിക്കടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ സംസ്ഥാനത്തു കഴുകന്റെ സാന്നിധ്യമുള്ള ഏക ഇടമായ വയനാടൻ കാടുകളിൽ 3 ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പിൽ 121 തവണ കഴുകന്മാരെ പലയിടങ്ങളിലായി കണ്ടെത്തി. കുറിച്യാട് വനമേഖലയിലെ ദൊട്ടക്കുളസിയിലാണു കണക്കെടുപ്പിനിടെ കൂടുതൽ കഴുകന്മാരെ കണ്ടത്. കേരളത്തിൽ കഴുകന്റെ കൂട് കണ്ടെത്തിയ ഏക ഇടവും ബത്തേരിക്കടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ സംസ്ഥാനത്തു കഴുകന്റെ സാന്നിധ്യമുള്ള ഏക ഇടമായ വയനാടൻ കാടുകളിൽ 3 ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പിൽ 121 തവണ കഴുകന്മാരെ പലയിടങ്ങളിലായി കണ്ടെത്തി. കുറിച്യാട് വനമേഖലയിലെ ദൊട്ടക്കുളസിയിലാണു കണക്കെടുപ്പിനിടെ കൂടുതൽ കഴുകന്മാരെ കണ്ടത്. കേരളത്തിൽ കഴുകന്റെ കൂട് കണ്ടെത്തിയ ഏക ഇടവും ബത്തേരിക്കടുത്ത കുറിച്യാട് തന്നെ. കുറിച്യാട്ടെ കഴുകൻകൊല്ലി വനമേഖലയിൽ 2 കഴുകന്മാരുള്ള കൂടിന്റെ അപൂർവ കാഴ്ച ദൃശ്യമായി. വയനാട്ടിലെ വനമേഖലകളായ വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞ 29,30,31 തീയതികളിലായിരുന്നു കണക്കെടുപ്പ്.

വിവിധ മേഖലകളിൽ നിന്നുള്ള 65 അംഗ സംഘം 18 ക്യാംപുകളായി തിരിഞ്ഞാണു കണക്കെടുപ്പ് നടത്തിയത്. ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, ഇന്ത്യൻ കഴുകൻ, ഹിമാലയൻ കഴുകൻ എന്നീ 4 ഇനങ്ങളെയാണ് ഇത്തവണ കണക്കെടുപ്പിൽ കണ്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന കണക്കെടുപ്പിൽ കരിങ്കഴുകനെ കണ്ടിരുന്നെങ്കിലും ഇത്തവണ അത് ഉണ്ടായില്ല. കഴിഞ്ഞ വർഷം 55 ചുട്ടിക്കഴുകനും 12 കാതിലക്കഴുകനും, 4 ഇന്ത്യൻ കഴുകനും 2 ഹിമാലയൻ കഴുകനും 2 കരിങ്കഴുകനുമുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കുറി 121 തവണ കണ്ട കഴുകൻമാരെ ശാസ്ത്രീയമായി അപഗ്രഥിച്ചു മാത്രമേ എത്രയെണ്ണമുണ്ടെന്നതിലേക്ക് എത്താനാകൂ. അന്തിമ കണക്ക് വരും ദിവസങ്ങളിൽ ലഭ്യമാകും.

കഴുകൻ സർവേയിൽ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാടിനടുത്ത് ഗോളൂർ വനമേഖയിൽ കണ്ടെത്തിയ കാതിലക്കഴുകൻ (റെഡ് ഹെഡഡ് വൾച്ചർ).
ADVERTISEMENT

വയനാട്ടിലെ 3 വനമേഖലകളിൽ 18 ക്യാംപുകളായാണ് സർവേ സംഘം പ്രവർത്തിച്ചത്. ഓരോ ക്യാംപിലും 4 നിരീക്ഷണ സെഷനുകൾ ഉണ്ടായിരുന്നു. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയുമായിരുന്നു കഴുകൻ നിരീക്ഷണം. 18 ക്യാംപുകളിൽ 13 ഇടത്തും കഴുകൻമാരെ കണ്ടു. ബത്തേരി, മുത്തങ്ങ, തോൽപെട്ടി, കുറിച്യാട് എന്നീ റേഞ്ചുകൾ ഉൾപ്പെട്ട വയനാട് വന്യജീവി സങ്കേതത്തിലെ 12 ക്യാംപിലും കഴുകൻമാരെ കണ്ടപ്പോൾ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ഒരു ക്യാംപിലും കഴുകനെ കണ്ടെത്താനായില്ല. സൗത്ത് ഡിവിഷനിൽ വെട്ടത്തൂർ വനമേഖലയിൽ മാത്രം കഴുകനെ കണ്ടു.ഒറ്റയ്ക്ക് പറക്കുന്ന കഴുകനെ മുതൽ ഇരുപതോളമുള്ള കൂട്ടങ്ങളെ വരെ സർവേയിൽ കണ്ടെത്തി.

കേരള, കർണാടക, തമിഴ്നാട് വനംവകുപ്പുകൾ കേരളത്തിലെ വയനാട്, തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം, കർണാടകയിലെ നാഗർഹൊള, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ ഒരേ സമയമാണ് സർവേ നടത്തിയത്. ആദ്യമായാണ് 3 സംസ്ഥാനങ്ങളിലും ഒരേ സമയം കണക്കെടുപ്പ് നടന്നത്. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി, തളിപ്പറമ്പ് സർ സെയ്ദ് കോളജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, അരണ്യകം നേച്ചർ ഫൗണ്ടേഷൻ, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും വനപാലകരുമാണ് സർവേയിൽ പങ്കെടുത്തത്. പാലക്കാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. മുഹമ്മദ് ഷബാബ് ഉദ്ഘാടനം ചെയ്തു. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ദിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. എമിനന്റ് ഓർനിത്തോളജിസ്റ്റ് സത്യൻ മേപ്പയൂർ, കൺസർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്‌ണു എന്നിൽ സർവേ സംബന്ധിച്ച ക്ലാസുകളെടുത്തു.

ADVERTISEMENT

കഴുകൻമാർക്ക് ഗുരുതര വംശനാശം
മൃഗചികത്സയ്ക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന മരുന്ന് ഉള്ളിൽ ചെന്നാണ് കഴുകൻമാർക്കു പ്രധാനമായും വംശനാശം നേരിട്ടത്. ഈ മരുന്ന് 2007 മുതൽ ഇന്ത്യയിൽ നിരോധിച്ചു. ഇത്തരം മരുന്നിന്റെ അംശമുള്ള മൃഗങ്ങളുടെ ശവശരീരം ഭക്ഷിച്ച് ഡിക്ലോഫെനാക് കഴുകന്റെ ശരീരത്തിൽ പ്രവേശിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയുമാണ് ചെയ്തത്.  ആരോഗ്യമുള്ള ജീവികളെ കഴുകൻമാർ ആക്രമിക്കാറില്ല. മുറിവുള്ളതോ അവശനിലയിലുള്ളതോ ആയ മൃഗങ്ങളെ കൊന്നു ഭക്ഷിക്കാറുണ്ട്. കൂടുതലും ചീഞ്ഞ മാംസമാണ് ഇവ കഴിക്കുന്നത്. വിഷം കലരാത്ത ഭക്ഷണം വയനാടൻ കാടുകളിൽ നിന്ന് ലഭിച്ചതു കൊണ്ടാണ് ഇവ ഇവിടെ മാത്രം അവശേഷിച്ചത്. കുറിച്യാട് കഴുകൻ കൊല്ലിയിൽ മാത്രമാണു സംസ്ഥാനത്ത് ഇവയുടെ കൂടുള്ളതായി കണ്ടെത്തിയിട്ടുള്ളത്.