അച്ഛനും മകൾക്കും കുത്തേറ്റു; യുവാവ് അറസ്റ്റിൽ
അമ്പലവയൽ ∙ അച്ഛനും മകൾക്കും വീട്ടിൽ കുത്തേറ്റു; മകളുടെ മുൻസുഹൃത്തായ യുവാവ് പിടിയിൽ. അമ്പലവയൽ കുറ്റിക്കൈതയിൽ പൗലോസ്, മകൾ നിഷ എന്നിവർക്കാണു കുത്തേറ്റത്. സംഭവത്തിൽ നിഷയുടെ മുൻ സുഹൃത്ത് കടൽമാട് ചെറുവയൽ കൂട്ടാല ഷോബിഷ് (40) ആണ് അറസ‍്റ്റിലായത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ പൗലോസും നിഷയും കോഴിക്കോട് ഗവ.

അമ്പലവയൽ ∙ അച്ഛനും മകൾക്കും വീട്ടിൽ കുത്തേറ്റു; മകളുടെ മുൻസുഹൃത്തായ യുവാവ് പിടിയിൽ. അമ്പലവയൽ കുറ്റിക്കൈതയിൽ പൗലോസ്, മകൾ നിഷ എന്നിവർക്കാണു കുത്തേറ്റത്. സംഭവത്തിൽ നിഷയുടെ മുൻ സുഹൃത്ത് കടൽമാട് ചെറുവയൽ കൂട്ടാല ഷോബിഷ് (40) ആണ് അറസ‍്റ്റിലായത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ പൗലോസും നിഷയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം വൈകിട്ടാണു സംഭവം. ഓട്ടോയുമായി നിഷയുടെ വീട്ടിലെത്തിയ പ്രതി ഷോബിഷ് നിഷയുമായി തർക്കമായി. തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് നിഷയെ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതുകണ്ട് തടയാനെത്തിയ പ്പോഴാണു പൗലോസിനും കുത്തേറ്റത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അമ്പലവയൽ പൊലീസ് പ്രതിയെ പിടികൂടി. ഷോബിഷും നിഷയും വർഷങ്ങളായി സൗഹൃദത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. പിന്നീട് സൗഹൃദത്തിൽ നിന്നു നിഷ പിന്മാറി. ഇതുമൂലമുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെ പരിശോധന നടത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തി. ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫ്, അമ്പലവയൽ എസ്ഐ രാംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടപടികൾക്ക് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.