ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം: മന്ത്രി ശശീന്ദ്രൻ
കൽപറ്റ ∙ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ജില്ലാതല റിപ്പബ്ലിക്ദിന പരേഡിൽ കൽപറ്റ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കലക്ടർ രേണു

കൽപറ്റ ∙ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ജില്ലാതല റിപ്പബ്ലിക്ദിന പരേഡിൽ കൽപറ്റ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കലക്ടർ രേണു രാജ്, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മന്ത്രി ദേശീയ പതാക ഉയർത്തി. 25 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ടി.സിദ്ദീഖ് എംഎൽഎ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബി, എഡിഎം എൻ.ഐ.ഷാജു, സബ് കലക്ടർ മിസൽ സാഗർ ഭരത്, ഡപ്യൂട്ടി കലക്ടർ കെ.അജീഷ്, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, സ്വാതന്ത്ര്യ സമര സേനാനികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പരേഡിൽ സേനാ വിഭാഗത്തിൽ ഡിഎച്ച്ക്യു ഒന്നാം സ്ഥാനവും എക്സൈസ് രണ്ടാം സ്ഥാനവും നേടി. എൻസിസി വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം സ്ഥാനവും പിണങ്ങോട് ഡബ്ല്യു ഒഎച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്പിസിയിൽ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ഒന്നാം സ്ഥാനവും തരിയോട് നിർമല എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. പരേഡിൽ പങ്കെടുത്തവർക്കു പ്രോത്സാഹന സമ്മാനവും നൽകി.
ഊട്ടിയിലും മുതുമലയിലും റിപ്പബ്ലിക് ദിനാഘോഷം
ഗൂഡല്ലൂർ∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഊട്ടി ആർട്സ് കോളജ് മൈതാനത്തിൽ കലക്ടർ എം. അരുണ ദേശീയപതാക ഉയർത്തിയ ശേഷം പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് വിവിധ ക്ഷേമ പദ്ധതികൾ വിതരണം ചെയ്തു. വിവിധ ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ കലാരൂപങ്ങളും വിവിധ സ്കൂളുകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും നടന്നു.
പൊലീസിന്റെ ശ്വാന പ്രദർശനവും ഉണ്ടായിരുന്നു . മുതുമല കടുവ സങ്കേതത്തിൽ റിപ്പബ്ലിക് ദിന ആഘോഷം നടന്നു. തെപ്പക്കാട് ആന പന്തിയിൽ നടന്ന പരിപാടിയിൽ 20 ആനകളുടെ അകമ്പടിയോടെ ദേശീയപതാക ഉയർത്തി. ആനകൾ ചിന്നം വിളിച്ച് അഭിവാദ്യം ചെയ്തു. ഒട്ടേറെ സഞ്ചാരികളും റിപ്പബ്ലിക് ദിനാഘോഷ പരിപാടി കാണാൻ ആനപ്പന്തിയിൽ എത്തിയിരുന്നു.