പുൽപള്ളി ∙ ജനവാസമുള്ള ഇരുളം മിച്ചഭൂമിക്കുന്നിൽ മലയണ്ണാന്റെ ആക്രമണത്തിൽ 3 പേർക്കു പരുക്കേറ്റു. വല്ലനാട്ട് സീമന്തിനി (60), പാലക്കാട്ടിൽ ബിന്ദു (40), പാടത്തുവളപ്പിൽ വാസു (65) എന്നിവർക്കാണു പരുക്കേറ്റത്. ഇവരുടെ മുഖവും കഴുത്തും മാന്തിക്കീറി. സീമന്തിനിയും ബിന്ദുവും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ ജനവാസമുള്ള ഇരുളം മിച്ചഭൂമിക്കുന്നിൽ മലയണ്ണാന്റെ ആക്രമണത്തിൽ 3 പേർക്കു പരുക്കേറ്റു. വല്ലനാട്ട് സീമന്തിനി (60), പാലക്കാട്ടിൽ ബിന്ദു (40), പാടത്തുവളപ്പിൽ വാസു (65) എന്നിവർക്കാണു പരുക്കേറ്റത്. ഇവരുടെ മുഖവും കഴുത്തും മാന്തിക്കീറി. സീമന്തിനിയും ബിന്ദുവും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം സീമന്തിനിയുടെ വീട്ടിൽ കയറിയാണ് മലയണ്ണാൻ അവരെ ആക്രമിച്ചത്. വീട്ടിൽ ഭക്ഷണമുണ്ടാക്കുകയായിരുന്ന വീട്ടമ്മയുടെ തലയിലേക്ക് ചാടിയ മലയണ്ണാൻ അവരുടെ കഴുത്തിലും തലയിലും മാന്തി മുറിവേൽപിച്ചു. നിലവിളി കേട്ടെത്തിയ അയൽവാസി ബിന്ദുവാണ് അവരെ രക്ഷിച്ചത്. ഇതിനിടെ ബിന്ദുവിനെയും ആക്രമിച്ചു. വാസുവിനെ കഴിഞ്ഞ ദിവസമാണ് ആക്രമിച്ചത്. അതിനുമുൻപു പാറവിള ഗോപിയെയും ആക്രമിച്ചിരുന്നു.

രണ്ടാഴ്ച മുൻപാണ് ഈ പ്രദേശത്ത് മലയണ്ണാനെത്തിയത്. ആളുകളെ കണ്ടാൽ മരത്തിൽ നിന്നു ചാടിയിറങ്ങി ദേഹത്തേക്ക് ചാടിക്കയറി മാന്തിക്കീറും. പകൽ സമയത്തും ആളുകൾ വീട് അടച്ചാണ് അകത്തിരിക്കുന്നത്. കുട്ടികളും സ്ത്രീകളും വീടുകളുടെ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വനപാലകർ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടായതിനാൽ മലയണ്ണാനെ പിടിക്കാനായില്ല. ജനവാസ കേന്ദ്രത്തിൽ വിഹരിക്കുന്ന മലയണ്ണാനെ ഉടനടി പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കാർഷിക വിളകൾക്കും മലയണ്ണാൻ നാശമുണ്ടാക്കുന്നു.