അമ്പലവയൽ ∙ കലാലയങ്ങളിൽ സംഘർഷങ്ങൾ നടക്കുമ്പോൾ അധ്യാപകർ കുട്ടികളെ ശാസിക്കുന്നതു മാനസിക പീഡനമായി കരുതാനാകില്ലെന്ന് ജില്ലാ പെ‍ാലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി 2022 ഫെബ്രുവരി 22നു ആത്മഹത്യ ചെയ്ത സംഭവത്തിൽ പെ‍ാലീസ് വിശദീകരണം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ ∙ കലാലയങ്ങളിൽ സംഘർഷങ്ങൾ നടക്കുമ്പോൾ അധ്യാപകർ കുട്ടികളെ ശാസിക്കുന്നതു മാനസിക പീഡനമായി കരുതാനാകില്ലെന്ന് ജില്ലാ പെ‍ാലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. അമ്പലവയൽ ഗവ. ഹയർസെക്കൻഡറി  സ്കൂളിലെ പ്ലസ് ടു വിദ്യാർഥി 2022 ഫെബ്രുവരി 22നു ആത്മഹത്യ ചെയ്ത സംഭവത്തിൽ പെ‍ാലീസ് വിശദീകരണം നൽകിയത്. കുട്ടിയുടെ പിതാവ് സ്കൂളിലെ അധ്യാപകർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ അമ്പലവയൽ പെ‍ാലീസ് 155/22 നമ്പറായി റജിസ്റ്റർ ചെയ്ത കേസിൽ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പരാതിക്കാരൻ ആക്ഷേപം ബോധിപ്പിക്കാത്ത സാഹചര്യത്തിൽ കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കി. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി ജയചന്ദ്രൻ സമർപ്പിച്ച പരാതിയിലാണു നടപടി. ജയചന്ദ്രന്റെ മകനാണ് മരിച്ചത്. 

2022 ഫെബ്രുവരി 17നു സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായെന്നും പരാതിക്കാരന്റെ മകന് നിസ്സാര പരുക്കേറ്റന്നും ജില്ലാ പെ‍ാലീസ് മേധാവി കമ്മിഷനെ അറിയിച്ചു. തുടർന്നു പരാതിക്കാരന്റെ മകൻ ഉൾപ്പെടെയുള്ള വിദ്യാർഥികളോട് 2022 ഫെബ്രുവരി 23ന് രക്ഷിതാക്കളുമായി സ്കൂളിൽ വന്നാൽ മതിയെന്നു നിർദേശം നൽകിയിരുന്നു. വിദ്യാർഥികളെ ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ല. പരുക്കേറ്റവരെ യഥാസമയം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.സ്കൂളിലെ പ്രഥമ അധ്യാപികയ്ക്കും പിടിഎ ഭാരവാഹികൾക്കും 2  അധ്യാപകർക്കുമെതിരെയായിരുന്നു പരാതി. ഇവരുടെ മാനസിക പീഡനം കാരണമാണു മകൻ ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT